വിജയ് എത്ര ശതമാനം വോട്ടു നേടും ഡി.എം.കെ. വിവരങ്ങൾ ശേഖരിക്കുന്നു

വിജയ് എത്ര ശതമാനം വോട്ടു നേടും ഡി.എം.കെ. വിവരങ്ങൾ ശേഖരിക്കുന്നു

M
MathrubhumiSource Link
ചെന്നൈ : നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് എത്ര സീറ്റു ലഭിക്കുമെന്ന വിവരങ്ങൾ ഡി.എം.കെ. ശേഖരിക്കുന്നു. ഡി.എം.കെ.യുടെ സ്ഥാനാർഥികളാകാനായി അപേക്ഷ നൽകിയവരുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ആരായുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രദേശിക നേതാക്കളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി അപേക്ഷകൾ നൽകിയത്. To advertise here, സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ്‌ ഡി.എം.കെ. മത്സരിക്കാൻ അപേക്ഷകരുമായി അഭിമുഖം നടത്താറുണ്ട്. അണ്ണാ ഡി.എം.കെ. വിട്ട് ഡി.എം.കെ.യിൽ ചേർന്ന മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം, മന്ത്രി അനിതാ രാധാകൃഷ്ണൻ, ഗീതാ ജീവൻ, മനോ തങ്കരാജ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. ഇവരോടെല്ലാം മുൻ മുഖ്യമന്ത്രി സ്റ്റാലിനും പാർട്ടിയുടെ മറ്റ് നേതാക്കളും പ്രധാനമായും വിജയ്‌യുടെ പാർട്ടിക്ക് എത്ര ശതമാനം വോട്ടുകൾ കിട്ടുമെന്നാണ് ചോദിച്ചത്. വിജയ്‌യുടെ പാർട്ടിക്ക് സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസമാർജിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഡി.എം.കെ.യുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർഥികളുടെ വിജയത്തിനായി കഠിനമായി പരിശ്രമിക്കണമെന്നും അഭിമുഖത്തിനെത്തിയവരോട് സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രദേശിക നേതാക്കളോട് സ്വന്തം മണ്ഡലത്തിൽ ഡി.എം.കെ.യുടെ വിജയസാധ്യതയെക്കുറിച്ചും ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ഇനി 34 ദിവസങ്ങൾ മാത്രമേയുള്ളൂവെന്നതിനാൽ ഡി.എം.കെ. പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഡി.എം.കെ.യുടെ പ്രകടനപത്രിക തയ്യാറാക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് 15,372 പേർ അപേക്ഷ സമർപ്പിച്ചിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, തേനി, കന്യാകുമാരി, മധുര, വിരുദുനഗർ, രാമനാഥപുരം, ശിവഗംഗ, തെങ്കാശി എന്നീ ജില്ലകളിലെ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള അപേക്ഷകരുമായാണ് സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിജയ് എത്ര ശതമാനം വോട്ടു നേടും ഡി.എം.കെ. വിവരങ്ങൾ ശേഖരിക്കു… | Boolokam