വിജയ് എവിടെ മത്സരിച്ചാലെന്ത്, അതൊക്കെ ഞാനെന്തിന് ശ്രദ്ധിക്കണം, എനിക്ക് വേറെ ജോലിയുണ്ട് -കമൽഹാസൻ

വിജയ് എവിടെ മത്സരിച്ചാലെന്ത്, അതൊക്കെ ഞാനെന്തിന് ശ്രദ്ധിക്കണം, എനിക്ക് വേറെ ജോലിയുണ്ട് -കമൽഹാസൻ

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 21 March 2026, 01:52 PM IST രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഡി.എം.കെ സഖ്യം അത്യാവശ്യമാണെന്നും സീറ്റുകളുടെ എണ്ണത്തിനല്ല, മറിച്ച് തന്റെ കടമയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കമൽഹാസൻ, വിജയ് | ഫോട്ടോ: PTI ത ന്റെ രാഷ്ട്രീയ-സിനിമ ജീവിതത്തെക്കുറിച്ച് പറഞ്ഞ് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ . നടൻ വിജയ് പെരമ്പൂരിൽനിന്ന് ജനവിധി തേടുന്നതിനെക്കുറിച്ചും അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. രാഷ്ട്രീയവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാടുകൾ അദ്ദേഹം ഈ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. To advertise here, നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ കമൽഹാസനോട് ചോദിച്ച പ്രധാന ചോദ്യം. താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും, തനിക്ക് വേറെന്തെല്ലാം ജോലികളുണ്ട് എന്നുമാണ് കമൽഹാസൻ ഇതിന് മറുപടി പറഞ്ഞത്. തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും വരാനിരിക്കുന്ന സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനീകാന്തിനൊപ്പമുള്ള 'KH x RK' എന്ന ചിത്രത്തിലാണ് കമൽഹാസൻ അടുത്തതായി അഭിനയിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കൂ എന്ന് കമൽ അറിയിച്ചു. രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഡി.എം.കെ സഖ്യം അത്യാവശ്യമാണെന്നും സീറ്റുകളുടെ എണ്ണത്തിനല്ല, മറിച്ച് തന്റെ കടമയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്തിരിക്കുന്ന വിജയ്ക്ക് ആശംസകൾ നേരാത്ത കമൽഹാസന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ചലച്ചിത്ര രംഗത്തെ സഹപ്രവർത്തകൻ എന്ന നിലയിൽ വിജയ്ക്ക് നല്ലൊരു തുടക്കം ആശംസിക്കാമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ഈ വരുന്ന ഏപ്രിൽ 23-നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്. Content Highlights: Actor-politician Kamal Haasan has sparked a controversy by dismissively responding to questions about Vijay’s potential candidacy in Perambur, stating he is too busy with his own political and cinematic commitments to track other candidates. Published: 21 Mar 2026, 01:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിജയ് എവിടെ മത്സരിച്ചാലെന്ത്, അതൊക്കെ ഞാനെന്തിന് ശ്രദ്ധിക്ക… | Boolokam