BoolokamBoolokam
വിജയ്‌യുടെ അച്ഛനെ ചേർത്തുപിടിച്ച് കുടുംബാംഗങ്ങൾ; വിസിലൂതി വീട്ടിലും ആഘോഷം

വിജയ്‌യുടെ അച്ഛനെ ചേർത്തുപിടിച്ച് കുടുംബാംഗങ്ങൾ; വിസിലൂതി വീട്ടിലും ആഘോഷം

M
MathrubhumiSource Link
ത മിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയുടെ മികച്ച വിജയത്തിന് പിന്നാലെ വിജയ്‌യുടെ വീട്ടിൽ ആഘോഷം. വിജയ്‌യുടെ ചെന്നൈ പനയൂരിലെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരുമാണ് തടിച്ചുകൂടിയത്. നടി തൃഷയും വിജയ്‌യുടെ വീട്ടിലെത്തി ആഘോഷത്തിൽ പങ്കുചേർന്നു. To advertise here, വിജയ്‌യുടെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ബന്ധുവായ പല്ലവി വിനോദ്കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ന്യൂസ് ചാനലിൽ വിജയമറിഞ്ഞതിന് പിന്നാലെ വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറെ ചേർത്തുപിടിക്കാൻ ഓടുന്ന കുടുംബാംഗങ്ങളെ വീഡിയോയിൽ കാണാം. ടിവികെയുടെ ചിഹ്നമായ വിസിൽ ഊതുന്ന ചിത്രവും പല്ലവി പങ്കുവെച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പാർട്ടി പ്രവർത്തകരും ആരാധകരും വിജയം ആഘോഷിച്ചത്. തിങ്കളാഴ്ച രാവിലെ വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ തിരുത്തണി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം തൃഷ തിരുപ്പതിയിലും ദർശനത്തിനെത്തിയിരുന്നു. മെയ് നാലിന് തൃഷയുടെ 43-ാം ജന്മദിനം കൂടിയാണ്. എന്നാൽ ഇതിന്റെ ഭാഗമായല്ല തൃഷ ക്ഷേത്രത്തിലെത്തിയതെന്നും വിജയ്‌യുടെ വിജയത്തിനായി പ്രാർഥിക്കാനാണെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായിരുന്നു. Content Highlights: TVK secures a major victory in the 2026 Tamil Nadu assembly elections., Celebrations held at Vijay's Panaiyur residence with fans and family., Viral social media footage shows emotional moments with Vijay's father, Chandrasekhar. Published: 04 May 2026, 05:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!