ചെന്നൈ : നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകൾ ടി.വി.കെ നേതാവ് വിജയ്‌നെ വെട്ടിലാക്കി. വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർത്ത് അധിക സത്യവാങ്മൂലം നൽകി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. To advertise here, പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്ന വിജയ് രണ്ടിടത്തുനൽകിയ സത്യവാങ്മൂലങ്ങളിൽ രണ്ടുരീതിയിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. തന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, രണ്ടു കേസുണ്ടെന്ന് തിരുച്ചിയിലെ സത്യവാങ്മൂലത്തിൽ പറയുന്നു. ടി.വി.കെ. നേതാവ് നൽകിയ സത്യവാങ്മൂലങ്ങൾ അപൂർണമാണെന്ന സംശയമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. മാറ്റങ്ങൾ വരുത്തി പുതിയ സത്യവാങ്മൂലം സമർപ്പിച്ച് പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. തന്റെ പേരിൽ 603.20 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിനുപുറമേ ഭാര്യ സംഗീതയുടെ പേരിൽ 15.76 കോടി രൂപയുടെ ആസ്തികളുണ്ട്. വാഗ്ദാനങ്ങളുമായി വിജയ് പുതുച്ചേരിയിൽചെന്നൈ : പുതുച്ചേരിയിൽ അധികാരത്തിൽ വന്നാൽ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്ന് ടി.വി.കെ. നേതാവ് വിജയ് പ്രഖ്യാപിച്ചു. മുഴുവൻ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുമെന്നും പൂർണ സംസ്ഥാന പദവി യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുതുച്ചേരിയിൽ ടി.വി.കെ.യുടെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ്. സംസ്ഥാനത്തെ എൻ.ആർ. കോൺഗ്രസ്-ബി.ജെ.പി. ഭരണം ജനം മടുത്തതായി വിജയ് പറഞ്ഞു. പ്രതിപക്ഷത്തെ കോൺഗ്രസ്-ഡി.എം.കെ. സഖ്യം ആശയക്കുഴപ്പത്തിലാണ്. മാറ്റത്തിന്റെ വിസിൽ മുഴക്കാൻ ടി.വി.കെ.യ്‌ക്കേ കഴിയൂ -വിജയ് പറഞ്ഞു. Published: 05 Apr 2026, 01:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
