മൂവി ഡെസ്ക് Last Updated: 20 April 2026, 02:40 PM IST 27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. വിജയ്‌യും സംഗീതയും | ഫോട്ടോ: X ന ടൻ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ, ജൂൺ 15-ന് ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ചെങ്കൽപേട്ട് കുടുംബ കോടതി. 27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നുൾപ്പെടെ സംഗീത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഏപ്രിൽ 20-ന് നടന്ന വാദത്തിന് ശേഷമാണ് ജഡ്ജി ശശികല കേസ് ജൂൺ പകുതിയിലേക്ക് മാറ്റിയത്. To advertise here, 2021-ൽ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹർജിയിൽ സംഗീത ആരോപിക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടർന്നുവെന്നാണ് ഹർജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോൾ പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇനിയൊരു ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും അവർ കോടതിയെ അറിയിച്ചു. വിജയ് തന്നെ തന്റെ സാമൂഹികവും ഔദ്യോഗികവുമായ സർക്കിളുകളിൽ നിന്ന് ഒഴിവാക്കിയതായി സംഗീത ആരോപിച്ചു. എന്നാൽ അതേ സമയം ആ നടിയോടൊപ്പം അദ്ദേഹം വിദേശ യാത്രകൾ നടത്തുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരം പരിപാടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തനിക്കും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ അപമാനവും മാനസിക വിഷമവും ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ പറഞ്ഞു. തനിക്ക് മുൻപ് ലഭിച്ചിരുന്ന സൗകര്യങ്ങൾ വിജയ് പിൻവലിക്കുകയും സാമ്പത്തികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി സംഗീത പരാതിപ്പെട്ടു. തന്റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായും അവർ ആരോപിക്കുന്നു. ഈ സംഭവങ്ങളും സോഷ്യൽ മീഡിയയിലെ വിവാദങ്ങളും തനിക്ക് കടുത്ത മാനസിക ആഘാതമാണ് നൽകിയതെന്നും സംഗീത വ്യക്തമാക്കി. വിവാഹമോചന വാർത്തകൾക്കിടയിലും വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹം. കൂടാതെ, 'ജനനായകൻ' എന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലുമാണ് താരം. Content Highlights: Chengalpet court mandates Vijay and Sangeetha to appear on June 15, 2026., Divorce petition cites adultery and mental trauma as primary grounds under Special Marriage Act., Sangeetha alleges financial restrictions and social exclusion during the marriage., Vijay's political focus on the 2026 Tamil Nadu Assembly Elections coincides with legal proceedings., The case highlights the breakdown of a 27-year marriage. Published: 20 Apr 2026, 02:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിജയ്-സംഗീത വിവാഹമോചന കേസ്: ജൂണിൽ ഇരുവരും നേരിട്ട് ഹാജരാകണമെന്ന് കോടതി
M
MathrubhumiSource Link
20 days ago