വിജ്ഞാപനത്തോടെ സംവരണം അനിവാര്യതയായി, ബാധ്യത 2029ൽ അധികാരത്തിൽ വരുന്ന സർക്കാരിന്

വിജ്ഞാപനത്തോടെ സംവരണം അനിവാര്യതയായി, ബാധ്യത 2029ൽ അധികാരത്തിൽ വരുന്ന സർക്കാരിന്

ന്യൂഡൽഹി: 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കിയതോടെ വനിതാ സംവരണം ഭരണഘടനാപരമായ അനിവാര്യതയായി. വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്ന 2023-ലെ നിയമം ഏപ്രിൽ 16 മുതൽ പ്രാബല്യത്തിലാക്കിയാണ് സർക്കാർ വ്യാഴാഴ്ച വിജ്ഞാപനമിറക്കിയത്. ഇതോടെ, വനിതാ സംവരണം നടപ്പാക്കുകയെന്നത് ഭരണഘടനാപരമായ അനിവാര്യതയായെന്ന് സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. അഭിലാഷ് ചൂണ്ടിക്കാട്ടി. അടുത്ത സെൻസസിനും മണ്ഡല പുനർനിർണയത്തിനുംശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. ലോക്‌സഭാ സീറ്റുകൾ വർധിപ്പിക്കണമെങ്കിൽ അതിനുള്ള ഭരണഘടനാ ഭേദഗതി വീണ്ടും കൊണ്ടുവരണമെന്നും അഭിലാഷ് പറഞ്ഞു. To advertise here, 2002-ലെ മണ്ഡലപുനർനിർണയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അത് പൂർത്തിയാക്കി രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത് 2008-ലാണ്. 2027-ലെ സെൻസസ് 2028 അവസാനത്തോടെ പൂർത്തിയായാലും അതിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിന് വർഷങ്ങളെടുക്കും. അതായത് 2029-ൽ അധികാരത്തിൽ വരുന്ന സർക്കാരാകും വനിതാസംവരണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനിക്കുക. ലോക്‌സഭയിലെ സീറ്റുകൾ കൂട്ടാൻ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നിരിക്കേ, 2029-ലെ സർക്കാരിന് മൂന്നിൽരണ്ട് ഭൂരിപക്ഷമുണ്ടായിരിക്കുകയോ പ്രതിപക്ഷം പിന്തുണയ്ക്കുകയോ ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം, ഇപ്പോഴുള്ള സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്ക് നൽകേണ്ടിവരും. അങ്ങനെ ചെയ്യാതിരിക്കാൻ മണ്ഡലപുനർനിർണയം അതിലേറെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയെ അവമതിക്കുന്നതുപോലെയാകും. അതിനാൽ, ഏപ്രിൽ 16-ലെ വിജ്ഞാപനത്തോടെ വനിതാ സംവരണം അനിവാര്യതയായി മാറി. Content Highlights: The 2026 Women's Reservation Act is now a constitutional mandate., Implementation is linked to the upcoming census and constituency delimitation., Future governments must secure a two-thirds majority for seat expansion or reallocate existing seats., Legal experts emphasize that delaying the process further would undermine constitutional integrity. Published: 18 Apr 2026, 06:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിജ്ഞാപനത്തോടെ സംവരണം അനിവാര്യതയായി, ബാധ്യത 2029ൽ അധികാരത്ത… | Boolokam