പേയാട് : വി.എസ്.എസ്.സി.യുടെ സാങ്കേതികസഹായത്തോടെ പേയാട് കണ്ണശ്ശ മിഷൻ ഹൈസ്‌കൂളിൽ സ്‌പെയ്‌സ് മ്യൂസിയം തുറന്നു. To advertise here, ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട മുതൽ ചാന്ദ്രയാൻ പേടകംവരെയും വി.എസ്.എസ്.സി. വിക്ഷേപിച്ച സാറ്റലൈറ്റുകളുടെ സചിത്രവിവരണവും അവയുടെ വിക്ഷേപണോദ്ദേശ്യവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ജി.എസ്.എൽ.വി. റോക്കറ്റിന്റെ 18 അടി ഉയരമുള്ള മാതൃകയും മുൻകാലത്ത് വി.എസ്.എസ്.സി. സാറ്റലൈറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വിവിധ റോക്കറ്റുകളുടെ മാതൃകകളും വിവരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളിൽ സാറ്റലൈറ്റ് റോക്കറ്റുകളെയും ബഹിരാകാശശാസ്ത്രത്തെയും അടുത്തറിയാനും അവബോധം സൃഷ്ടിക്കാനും മ്യൂസിയം സഹായകരമാകും. വി.എസ്.എസ്.സി. അസോ. ഡയറക്ടർ എസ്.ആർ. ബിജു മ്യൂസിയം ഉദ്ഘാടനം ചെയ്തു. ഒരു വിദ്യാലയത്തിലും ബഹിരാകാശവിസ്മയങ്ങളെക്കുറിച്ചുള്ള വിശദമായ മ്യൂസിയം തയ്യാറാക്കിയതായി തനിയ്ക്കറിയില്ലെന്നും 2045 ആകുമ്പോൾ മനുഷ്യനെ സുരക്ഷിതമായി ചന്ദ്രനിൽ എത്തിക്കുന്ന പര്യവേഷണം ഐ.എസ്.ആർ.ഒ. പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജർ ആനന്ദ് കണ്ണശ്ശ അധ്യക്ഷനായി. വി.എസ്.എസ്.സി. ഗ്രൂപ്പ് ഡയറക്ടർ ഹരികൃഷ്ണൻ, പ്രധാനാധ്യാപിക റിൻസി സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ് അനൂപ്, വി.എസ്.എസ്.സി. മുൻ സാറ്റലൈറ്റ് മ്യൂസിയം ഉദ്യോഗസ്ഥൻ കെ. സുരേഷ് എന്നിവർ സംസാരിച്ചു. മ്യൂസിയത്തിനായി റോക്കറ്റ് മാതൃക നിർമിച്ച എ. ഷഫീഖ്, ജെ.എസ്. സചിത്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. Published: 27 Mar 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിണ്ണിലെ വിസ്മയവുമായി കണ്ണശ്ശയിൽ സ്‌പെയ്‌സ് മ്യൂസിയം
M
MathrubhumiSource Link
about 1 month ago