മുംബൈ : വിദേശ അധിനിവേശങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിരുന്നിട്ടും ഗോത്രവർഗസമൂഹങ്ങളും പട്ടികജാതിക്കാരുമാണ് രാജ്യത്തിന്റെ സ്വത്വവും ആത്മാവും സംരക്ഷിച്ചത്. അവരെ മുഖ്യധാരാ വികസനപ്രക്രിയയിൽ സംയോജിപ്പിക്കണമെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പറഞ്ഞു. To advertise here, മുംബൈയിൽ നടന്ന കർമയോഗി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുത്തു. മറ്റുള്ളവരെ സേവിക്കുന്നതിൽ നാം നമ്മുടെ സ്വന്തം വ്യക്തിത്വമാണ് വളർത്തുന്നത്. മറ്റുള്ളവരെ അഭിവൃദ്ധിപ്രാപിക്കാൻ സഹായിക്കുന്നതിലൂടെ നാം നമ്മെത്തന്നെ ഉയർത്തുകയും മനുഷ്യത്വത്തിലേക്ക് വളരുകയും ചെയ്യുന്നു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന സമൂഹത്തിന്റെ ധാർമികത ഇതാണ്. നമ്മുടെ നിസ്സംഗതയും വിദേശ അധിനിവേശവും കാരണം, ഈ ധാർമികത കാത്തുസൂക്ഷിച്ചവർ കനത്തവില നൽകേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. Published: 03 May 2026, 11:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിദേശ അധിനിവേശങ്ങൾക്കിടയിലും ഗോത്രവർഗക്കാർ ഇന്ത്യയുടെ സ്വത്വവും ആത്മാവും സംരക്ഷിച്ചു -മോഹൻ ഭാഗവത്
M
MathrubhumiSource Link
about 6 hours ago
