വിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണ പരിപാടി മദ്രസകളുടെ പ്രവർത്തനത്തെ ബാധിക്കരുത്- മുസ്‌ലിം ലീഗ്

വിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണ പരിപാടി മദ്രസകളുടെ പ്രവർത്തനത്തെ ബാധിക്കരുത്- മുസ്‌ലിം ലീഗ്

മലപ്പുറം: പഠനത്തിൽ പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസവകുപ്പ് പ്രത്യേകം നടപ്പാക്കുന്ന പഠനപിന്തുണ പരിപാടി മദ്രസകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലാവരുതെന്ന് മുസ്ലിംലീഗ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. To advertise here, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തികവർഷം നൽകാതിരുന്ന മൂന്നാംഗഡു പദ്ധതിവിഹിതം പുതിയ സാമ്പത്തികവർഷത്തിൽ ഈ വർഷത്തെ വിഹിതത്തിനുപുറമേ അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വാൽപ്പാറ അപകടത്തിൽ പാങ്ങിലെ അധ്യാപകരുടെ മരണത്തിലും തൃശ്ശൂരിലെ വെടിക്കെട്ട് ദുരന്തത്തിലും യോഗം അനുശോചിച്ചു. പതിവില്ലാത്തവിധം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ വോട്ടെണ്ണലിന് മുൻപേ തുറക്കുന്നതിലെ ദുരൂഹത അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, മഞ്ഞളാംകുഴി അലി, സി.പി. സൈതലവി, അബ്ദുറഹ്‌മാൻ രണ്ടത്താണി, പി.കെ. അബ്ദുറബ്ബ്, നാലകത്ത് സൂപ്പി തുടങ്ങിയവർ സംബന്ധിച്ചു. Content Highlights: Opposes interference of education department programs with Madrasa timing., Demands release of pending 3rd installment of local body project funds., Expresses condolences for Valparai and Thrissur tragedy victims., Demands high-level probe into the opening of EVM strong rooms before counting. Published: 23 Apr 2026, 07:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണ പരിപാടി മദ്രസകളുടെ പ്രവർ… | Boolokam