ന്യൂസ് ഡെസ്ക് Last Updated: 05 April 2026, 12:30 PM IST ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സംവരണസീറ്റിൽ തന്റെ കുട്ടിക്ക് പ്രവേശനംനൽകണമെന്നാവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജിയിലാണ് വിധി. Representative Image / File Photo: PTI ന്യൂഡൽഹി: വിദ്യാഭ്യാസം നേടുകയെന്നത് കുട്ടിയുടെ മൗലികാവകാശമാണെങ്കിലും അതിന് ഒരു പ്രത്യേക സ്കൂൾ തിരഞ്ഞെടുക്കുന്നത് അവകാശത്തിൽപ്പെടില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സംവരണസീറ്റിൽ തന്റെ കുട്ടിക്ക് പ്രവേശനംനൽകണമെന്നാവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജിയിലാണ് വിധി. To advertise here, ജാതി, മത വേർതിരിവുകളോ മറ്റ് സാമൂഹിക വേർതിരിവുകളോ ഇല്ലാത്ത പൊതുഇടങ്ങളായി സ്കൂളുകളെ മാറ്റാൻ സഹായിക്കുന്ന നിയമമാണ് വിദ്യാഭ്യാസ അവകാശ നിയമം. ഈ നിയമം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ അവകാശം ഉറപ്പുനൽകുന്നു. പക്ഷേ, ഒരു പ്രത്യേക സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമായി അതിനെ കണക്കാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കാരിയയുമടങ്ങിയ ബെഞ്ച് പറഞ്ഞു. സ്വകാര്യ സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സീറ്റുകൾക്കായി ഡൽഹി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തിയ നറുക്കെടുപ്പിൽ 2023-24 അധ്യയനവർഷത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, സ്കൂൾ അഡ്മിഷൻ നിഷേധിച്ചതോടെ അമ്മ കോടതിയെ സമീപിച്ചു. ഈ സ്കൂളിനുപകരം മറ്റൊരു സ്കൂളിൽ പ്രവേശനം നൽകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചെങ്കിലും അമ്മ അത് അംഗീകരിച്ചില്ല. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, അധ്യയനവർഷം അവസാനിച്ചതിനാൽ കുട്ടിക്ക് പ്രവേശനം നൽകാനാകില്ലെന്ന് അറിയിച്ചു. ഇതോടെ 2024-25 കാലയളവിൽ രണ്ടാംക്ലാസിലേക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അധ്യയനവർഷവും അവസാനിച്ചതിനാൽ പ്രവേശനം നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. Content Highlights: Education is a fundamental right, but specific school selection is not., The RTE Act aims to create inclusive, non-discriminatory public spaces., Court upheld that academic year constraints prevent mid-year admissions., Directorate of Education's alternative school offers are legally valid. Published: 05 Apr 2026, 12:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിദ്യാഭ്യാസത്തിനുള്ള അവകാശം സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമല്ല -ഡൽഹി ഹൈക്കോടതി
M
MathrubhumiSource Link
about 1 month ago