വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ സമീപത്തെഅപകടം കുറയ്ക്കാൻ ‘സേഫ് സ്ട്രീറ്റ്’

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ സമീപത്തെഅപകടം കുറയ്ക്കാൻ ‘സേഫ് സ്ട്രീറ്റ്’

M
MathrubhumiSource Link
കോയമ്പത്തൂർ : വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുസമീപത്തെ അപകടങ്ങൾ കുറയ്ക്കാൻ സേഫ് സ്ട്രീറ്റ് പദ്ധതിയുമായി കോയമ്പത്തൂർ കോർപറേഷൻ. സ്കൂളുകൾക്കുമുന്നിലെ റോഡുകളിൽ പെട്ടെന്നു തിരിച്ചറിയാൻപറ്റുന്ന നിറങ്ങളടിച്ചും വാഹനങ്ങളുടെ വേഗതകുറച്ചുമാണ് അപകടങ്ങൾ തടയാൻനോക്കുന്നത്. To advertise here, പദ്ധതിക്കു തുടക്കംകുറിച്ച് സിദ്ധാപുതൂർ കോർപറേഷൻ ഹയർസെക്കൻഡറി സ്കൂൾ, കോർപറേഷൻ എലമെന്ററി സ്കൂൾ എന്നിവയുള്ള വി.കെ.കെ. മേേനാൻ റോഡിലെ 200 മീറ്റർ പരിധിയിൽ പെയിന്റടിച്ചു. കോർപറേഷനിലെ അഞ്ചു സോണുകളിലായി പത്തു സ്ഥലങ്ങളിലാണ് സേഫ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുകയെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. വിൻസെന്റ് റോഡ്, രാജാ സ്ട്രീറ്റ്, പയനീർ മിൽസ് റോഡ്, നെഹ്‌റു നഗർ തുടങ്ങിയ ഭാഗങ്ങളിലാണ് പദ്ധതി നടപ്പാക്കുക. റോഡിൽ പ്രത്യേക തരം പെയിന്റടിച്ചതോടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് സ്കൂൾ മേഖലയാണെന്ന് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇതോടെ വേഗത കുറച്ചുപോകാൻ നിർബന്ധിതരാവും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡിവലപ്‌മെന്റ് ഏജൻസിയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി മുഴുവനായി നടപ്പാവുന്നതോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു സമീപമുള്ള റോഡുകൾ അപകടരഹിതമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. Published: 16 Mar 2026, 03:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ സമീപത്തെഅപകടം കുറയ്ക്കാൻ ‘സേഫ് സ… | Boolokam