കണ്ണൂർ : കാനാമ്പുഴ പരിസരത്തുനിന്നാണ് എൽ.ഡി.എഫ്. കണ്ണൂർ മണ്ഡലം സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ബുധനാഴ്ചത്തെ പര്യടനം തുടങ്ങിയത്. കണ്ണോത്തുംചാലിലെ ഐ.ആർ.പി.സി. തന്മയ സ്പെഷ്യൽ സ്കൂൾ, ഡയാലിസിസ് സെന്റർ, ബർണശ്ശേരി സി.എസ്.ഐ. ചർച്ച്, സെയ്ൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ട്രിനിറ്റി കത്തീഡ്രൽ, സെയ്ന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, ലോയോള പ്രീപ്രൈമറി സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ചു. അറക്കലിലെ കെ.എം.സി. അബ്ദുൾഖാദർ ഹാജി, ബർണശ്ശേരി സി.എസ്.ഐ. ചർച്ചിലിലെ ഫാ. ജിജോ ആൽബർട്ട്, ഹോളി ട്രിനിറ്റി കത്തീഡ്രലിലെ ഫാ. ആൻസിൽ പീറ്റർ തുടങ്ങിയവരെ കണ്ടു. എൽ.ഡി.എഫ്. കൺവെൻഷനുകളിലും പങ്കെടുത്തു. ഇ.രമേശൻ, കെ.ഷഹറാസ്, എസ്.അഭിലാഷ്, എം.പി.അനിൽകുമാർ, ഡിസ്നി, ദീപ മേരി, കെന്നറ്റ് റോബർട്ട്, ജയകുമാർ, സിദ്ധാർഥൻ, പ്രമോദ് തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. To advertise here, Published: 26 Mar 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിദ്യാലയങ്ങളും ദേവാലയങ്ങളുംസന്ദർശിച്ച് കടന്നപ്പള്ളി
M
MathrubhumiSource Link
about 2 months ago