വിദ്യാർഥികളുടെ സുരക്ഷ: അബുദാബിയിൽ പ്രത്യേക മാർഗനിർദേശങ്ങൾ

വിദ്യാർഥികളുടെ സുരക്ഷ: അബുദാബിയിൽ പ്രത്യേക മാർഗനിർദേശങ്ങൾ

അബുദാബി : അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും അടിയന്തരസാഹചര്യങ്ങൾ കൈകാര്യംചെയ്യുന്നതിനുമായി അബുദാബിയിലെ സ്കൂളുകളിൽ സമഗ്ര മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. To advertise here, വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെയും അബുദാബി മീഡിയ ഓഫീസിന്റെയും സഹകരണത്തോടെ ദുരന്തനിവാരണകേന്ദ്രം അബുദാബി (എ.ഡി.സി.എം.സി.) സംഘടിപ്പിക്കുന്ന കാംപെയ്‌നിന്റെ ഭാഗമായാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ‘നമ്മുടെ സമൂഹം തയ്യാറാണ്’ എന്നതാണ് കാംപെയ്ൻ പ്രമേയം. വിദ്യാർഥികൾ വീടുകളിൽനിന്ന് ഇറങ്ങുന്നതുമുതൽ സ്കൂളുകളിൽനിന്ന് തിരിച്ചെത്തുന്നതുവരെ സുരക്ഷിത അന്തരീക്ഷമൊരുക്കുക എന്നതിനെ അടിസ്ഥാനമാക്കിയാണ് അധികൃതരുടെ നിർദേശങ്ങൾ. അതിനായി രക്ഷിതാക്കളും സ്കൂൾ അധികൃതരും ബസ് ജീവനക്കാരും വഹിക്കേണ്ട കൂട്ടുത്തരവാദിത്വങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. സഹകരണം, അവബോധം തുടങ്ങിയവ എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് നടത്താനാണ് നിർദേശം. വിദ്യാർഥികൾക്കുമാത്രമല്ല സ്കൂൾ ജീവനക്കാരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് സമഗ്രമായ ചട്ടക്കൂട് അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എ.ഡി.സി.എം.സി. ഓർമ്മിപ്പിച്ചിട്ടുണ്ട്. കിംവദന്തികളും കുപ്രചാരണങ്ങളും തള്ളിക്കളയണം. നിർണായകസാഹചര്യങ്ങളിൽ കൃത്യവും സമയബദ്ധവുമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും വേണം. വിദ്യാർഥിസുരക്ഷയെ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ രക്ഷിതാക്കൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിൽ ഔദ്യോഗിക അറിയിപ്പുകൾ സുപ്രധാനമാണ്. സ്കൂളുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുത്. ഏകപക്ഷീയ തീരുമാനങ്ങളെടുക്കരുതെന്നും അധികൃതർ നിർദേശിച്ചു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വിദ്യാർഥികളെ മാനസികമായി പഠനത്തിന് തയ്യാറാക്കണമെന്നും നിർദേശങ്ങളിലുണ്ട്. സ്കൂളുകൾക്കുള്ള പ്രധാന സുരക്ഷാനിർദേശങ്ങൾ സ്കൂളുകളിലെ അടിയന്തരസാഹചര്യങ്ങൾ അധികൃതർ ഫലപ്രദമായി കൈകാര്യം ചെയ്യണം. അതുമായി ബന്ധപ്പെട്ട് അധ്യാപകർ വിദ്യാർഥികൾക്ക് പരിശീലനം നൽകണം. പ്രതിസന്ധികളിൽ അധ്യയനം നിർത്തിവെച്ച് കുട്ടികൾക്ക് പരമാവധി ധൈര്യം പകരണം. കുട്ടികൾക്ക് ആശയക്കുഴപ്പങ്ങൾ വരുത്താതെ, പരിഭ്രാന്തി ഒഴിവാക്കി ഉചിതമായ നടപടികൾ കൈക്കൊള്ളണം. നിശ്ചയദാർഢ്യമുള്ള വിദ്യാർഥികൾക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രത്യേക ശ്രദ്ധ നൽകണം. അധ്യാപകർ സ്വമേധയാ തീരുമാനങ്ങളെടുക്കാതെ അധികൃതരുടെ ഔദ്യോഗിക മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കണം. സ്കൂൾപരിസരങ്ങളിലും സുരക്ഷാ പോയിന്റുകൾ, അലാറാം സംവിധാനങ്ങൾ എന്നിവ സജ്ജമാക്കണം. ജീവനക്കാർക്ക് സുരക്ഷാനിർദേശങ്ങളുടെ ഭാഗമായി പരിശീലനങ്ങൾ നൽകണം. അടിയന്തര സാഹചര്യങ്ങൾക്കനുസരിച്ച് നേരിട്ടുള്ള പഠനം നിർത്തിവെക്കാവുന്നതാണ്. സ്‌കൂളുകൾക്ക് സമീപം കുട്ടികൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുകയും പ്രതിസന്ധികളിൽ മാനസികപിന്തുണ നൽകുകയും വേണം. വിദ്യാർഥികൾക്കുള്ള നിർദേശങ്ങൾ അധ്യാപകരുടെയും സൂപ്പർവൈസർമാരുടെയും നിർദേശങ്ങൾ പാലിക്കണം. അടിയന്തര എക്സിറ്റുകളും അസംബ്ലി പോയിന്റുകളും മുൻകൂട്ടി അറിയണം. അസാധാരണമായതോ സംശയാസ്പദമായതോ ആയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യണം. സ്കൂൾ ഗതാഗത സുരക്ഷാനിയമങ്ങൾ പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിത ഇടങ്ങളിൽ നിൽക്കണം. അനാവശ്യമായി ഫോട്ടോയെടുക്കുന്നതും വിവരങ്ങൾ പങ്കുവെക്കുന്നതും ഒഴിവാക്കണം. സഹപാഠികൾക്ക് ആപത്ത് സംഭവിച്ചാലും അധ്യാപകരെ അറിയിക്കണം. സ്‌കൂൾ ബസ് ജീവനക്കാർ ശ്രദ്ധിക്കാൻ നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. സീറ്റ് ബെൽറ്റ് ഉപയോഗം നിർബന്ധമാക്കുകയും കുട്ടികളുടെ സീറ്റുകൾ ക്രമപ്പെടുത്തുകയും വേണം. ബസിനുള്ളിൽ വിദ്യാർഥികൾ ശാന്തരായി ഇരിക്കാൻ പരിശീലിപ്പിക്കണം. അപകടസ്ഥലങ്ങളിൽനിന്ന് മാറി സുരക്ഷിത സ്ഥലങ്ങളിൽ ബസ് നിർത്തണം. അടിയന്തരഘട്ടങ്ങളിൽ സ്കൂൾ അധികൃതരുമായി ആശയവിനിമയം നടത്തണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിദ്യാർഥികളുടെ സുരക്ഷ: അബുദാബിയിൽ പ്രത്യേക മാർഗനിർദേശങ്ങൾ —… | Boolokam