കാസർകോട് : മഴപെയ്താൽ കളിക്കളം ചളിക്കുളമാകുന്നതിനാൽ കളിക്കളം നന്നാക്കിത്തരണം സർ...യാത്രക്കായി ഒരു സ്കൂൾ ബസ് വേണം...സയൻസ് ലാബ് പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റണം...വിദ്യാർഥികളുടെ ആവശ്യങ്ങൾ കളക്ടർ അർജുൻ പാണ്ഡ്യൻ ശ്രദ്ധാപൂർവ്വം കേട്ടു. എന്നിട്ടു പറഞ്ഞു 'എല്ലാം ശരിയാക്കിത്തരാം’... കേരള സ്പോർട്‌സ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തി കളിക്കളം ശരിയാക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ. ഫണ്ടിൽപ്പെടുത്തി സ്കൂൾ ബസ് നൽകാമെന്നും സയൻസ്‌ലാബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും കളക്ടർ ഉറപ്പുനൽകിയതോടെ കുട്ടികളിൽ സന്തോഷം നിറഞ്ഞു. To advertise here, ജില്ലാ ഭരണകൂടവും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം ദൃഢമാക്കാൻ ആരംഭിച്ച 'നമസ്തേ കളക്ടർ' പദ്ധതിയുടെ ഭാഗമായാണ് കളക്ടറുമായി ബാര ജി.എച്ച്.എസ്.എസിലെ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന 20 വിദ്യാർഥികൾ സംവദിച്ചത്. കളക്ടറായി ചുമതലയേറ്റശേഷം അർജുൻ പാണ്ഡ്യൻ എല്ലാ ബുധനാഴ്ചകളിലും രാവിലെ ഒൻപതരയ്ക്ക് കളക്ടറുടെ ചേംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന ഈ പദ്ധതി വരും ആഴ്ചകളിൽ ജില്ലയിലെ മറ്റ് സർക്കാർ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സർക്കാർ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്കാണ് മുൻഗണന നൽകുക. Dcipksd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർചെയ്യാം. Published: 03 Apr 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിദ്യാർഥികൾ ആവശ്യപ്പെട്ടു, കളക്ടർ നിറവേറ്റിക്കൊടുത്തു...
M
MathrubhumiSource Link
about 1 month ago