വിദ്യാർഥികൾക്ക് മാസം 9000രൂപ വരെ സ്റ്റൈപ്പന്റ്; PM ഇന്റേൺഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം

വിദ്യാർഥികൾക്ക് മാസം 9000രൂപ വരെ സ്റ്റൈപ്പന്റ്; PM ഇന്റേൺഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം

ന്യൂഡൽഹി: യുവജനങ്ങൾക്ക് പ്രമുഖ കമ്പനികളിൽ പ്രായോഗിക തൊഴിൽ പരിശീലനം നൽകുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം 'പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി' (പിഎംഈഎസ്) ആരംഭിച്ചു. രാജ്യത്തെ പ്രമുഖ കമ്പനികളിൽ നേരിട്ടുള്ള പ്രവൃത്തിപരിചയം ലഭ്യമാക്കുന്നതിലൂടെ ഉദ്യോഗാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. To advertise here, പ്രതിമാസ സ്റ്റൈപ്പൻഡ്: ഇന്റേൺഷിപ്പ് കാലയളവിൽ പ്രതിമാസം 9,000 രൂപ സാമ്പത്തിക സഹായം ലഭിക്കും. കാലാവധി: 6 മുതൽ 9 മാസം വരെയായിരിക്കും ഇന്റേൺഷിപ്പ് കാലാവധി. ഇതിൽ പകുതിയിലധികം സമയം യഥാർത്ഥ പ്രവൃത്തി മേഖലയിൽ പരിശീലനം ഉറപ്പാക്കും. അർഹത: 18-നും 25-നും ഇടയിൽ പ്രായമുള്ള, നിലവിൽ സ്ഥിര ജോലി ഇല്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, ഐ.ടി.ഐ, പോളിടെക്നിക് ഡിപ്ലോമക്കാർ എന്നിവർക്കും ബിരുദ-ബിരുദാനന്തര (BA, B.Sc, B.Com, B.Tech, M.Tech, etc.) വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ നിലവിൽ പൂർണസമയ വിദ്യാഭ്യാസം തുടരുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അവസാന വർഷ വിദ്യാർത്ഥികൾക്കും വിദൂര വിദ്യാഭ്യാസം നടത്തുന്നവർക്കും നിബന്ധനയിൽ ഇളവുണ്ട്. രജിസ്ട്രേഷൻ: യു.ജി.സി അംഗീകരിച്ച പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. Content Highlights: Monthly stipend of ₹9,000 for selected interns., Internship duration ranges from 6 to 9 months., Open to Indian citizens aged 18-25 currently unemployed., Eligible for 10th pass, ITI, Diploma, and Graduates., Registration available via the official government portal. Published: 21 Apr 2026, 09:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിദ്യാർഥികൾക്ക് മാസം 9000രൂപ വരെ സ്റ്റൈപ്പന്റ്; PM ഇന്റേൺഷി… | Boolokam