തൊടുപുഴ (ഇടുക്കി): നഗരത്തിനു സമീപം ഉറവപ്പാറ സന്ദർശിക്കാനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽനിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. To advertise here, പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്. അച്ഛൻ വി.എം.അഫ്‌സൽ (39), തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ്. രാജ് (26) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നഫീസത്തുൾ മിസ്‌റിയയെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്‌സലിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ആറോടെയോടെയായിരുന്നു സംഭവം. അവധി ആഘോഷിക്കാൻ തൊടുപുഴയിൽ എത്തിയതായിരുന്നു കുടുംബം. തൊടുപുഴയിൽ നടക്കുന്ന സമ്മർഫെസ്റ്റ് കാണാനെത്തിയ ഇവർ പിന്നീട് ഉറവപ്പാറ സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഉറവപ്പാറ മലയുടെ മുകളിൽനിന്നപ്പോൾ അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായി. ഇതോടെ വേഗം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ഇടി മിന്നലേൽക്കുകയായിരുന്നു. അഫ്‌സലും മകളും മിന്നലേറ്റ് വീണു. പരിക്കേറ്റുവീണ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നഫീസത്തുൾ മിസ്‌റിയയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കബറടക്കം നടത്തി. തണ്ടേക്കാട്ട് ജമാ അത്ത് ഹയർസെക്കൻഡറി സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. അമ്മ: റുക്‌സാന. സഹോദരങ്ങൾ: ഉമ്മു ഹസീബ്, മുഹയുദ്ദീൻ. ഇനിയൊരു ജീവൻ പൊലിയരുത് ... തൊടുപുഴ : നിരവധി കുടുംബങ്ങൾ താമസിക്കുന്നതും വളരെയധികം വിനോദ സഞ്ചാരികളെത്തുന്നതുമായ ഉറവപ്പാറയിൽ മിന്നൽരക്ഷാചാലകം സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നലേറ്റ് പന്ത്രണ്ടുവയസ്സുകാരി പെരുമ്പാവൂർ സ്വദേശിയായ നഫീസത്തുൾ മിസ്റിയ മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന അച്ഛനും രക്ഷിക്കാൻ ശ്രമിച്ച യുവാവിനും മിന്നലേറ്റ് പരിക്കുപറ്റിയിരുന്നു. വേനൽമഴ ശക്തമാകുമെന്നിരിക്കെ ഉയർന്ന തുറന്ന പ്രദേശമായ ഇവിടെ ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥല പരിചയമില്ലാതെ എത്തുന്നവരാണ് മഴക്കാറുള്ള സമയങ്ങളിൽ കൂടുതലായും കുന്നിൻ മുകളിൽ അപകടസാധ്യത അവഗണിച്ച് നിൽക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ അപകടസാധ്യത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനൊപ്പം മിന്നൽ രക്ഷാകവചം സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഒളമറ്റം റോക്ക് വ്യൂ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മുമ്പ് ഇത്തരത്തിലുള്ള അപകടങ്ങളൊന്നും ഉറവപ്പാറയിൽ സംഭവിച്ചിട്ടില്ലെങ്കിലും പന്ത്രണ്ടുവയസ്സുകാരിയുടെ ജീവനെടുത്ത അപകടത്തോടെ പ്രദേശവാസികൾ ആശങ്കയിലാണ്. Content Highlights: A 12-year-old girl, Nafeesathul Misriya, tragically died due to a lightning strike at Oravappara., The incident occurred during heavy rain and thunderstorms in 2026., Two other individuals, including the father, sustained injuries while attempting to seek shelter., Immediate medical intervention was provided at Thodupuzha private hospitals., The local authorities have highlighted the importance of monsoon safety during outdoor visits. Published: 05 Apr 2026, 08:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 വയസ്സുകാരി ഇടിമിന്നലേറ്റ് മരിച്ചു; പിതാവുൾപ്പെടെ 2 പേർക്ക് പരിക്ക്
M
MathrubhumiSource Link
about 1 month ago