വിപണി നേരിട്ടത് കനത്ത തകർച്ച: നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

വിപണി നേരിട്ടത് കനത്ത തകർച്ച: നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

M
MathrubhumiSource Link
Money Desk Last Updated: 24 Mar 2026, 10:07 am IST ഇറാന്‍-ഇസ്രായേല്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായതും രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ചയുണ്ടായതും ആഗോള വിപണികളിലെ തിരിച്ചടിയുമാണ് തകര്‍ച്ചയുടെ പ്രധാനകാരണങ്ങള്‍. 2020 മാര്‍ച്ച് 23ന് കോവിഡ് തകര്‍ച്ചയുടെ ആറാം വാര്‍ഷിക ദിനത്തിലാണ് ഈ ഇടിവ് എന്നതും ശ്രദ്ധേയമാണ്. sensex ഓ ഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. 1,837 പോയന്റ് നഷ്ടത്തിലാണ് തിങ്കളാഴ്ച സെൻസെക്സിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 22,512 നിലവാരത്തിന് താഴെയെത്തുകയും ചെയ്തു. ഇതോടെ 14 ലക്ഷം കോടി രൂപയാണ് ഇന്നുമാത്രം നിക്ഷേപകർക്ക് നഷ്ടമായത്. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം കൂടുതൽ സങ്കീർണമായതും രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ചയുണ്ടായതും ആഗോള വിപണികളിലെ തിരിച്ചടിയുമാണ് തകർച്ചയുടെ പ്രധാനകാരണങ്ങൾ. 2020 മാർച്ച് 23ന് കോവിഡ് തകർച്ചയുടെ ആറാം വാർഷിക ദിനത്തിലാണ് ഈ ഇടിവ് എന്നതും ശ്രദ്ധേയമാണ്. To advertise here, ഇൻഡക്സ് നിലവാരം ഇടിവ് (പോയിന്റ്) സെൻസെക്സ് 72,696 1837 നിഫ്റ്റി 50 (Nifty 50) 22,512 601 വിപണി മൂലധനം ₹414 ലക്ഷം കോടി(BSE)  ₹14 ലക്ഷം കോടി കുറഞ്ഞു സെൻസെക്‌സിലെ 30 ഓഹരികളും നഷ്ടത്തിലാണ്. ടാറ്റാ സ്റ്റീൽ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, ടൈറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ 2-3% വരെ ഇടിവ് രേഖപ്പെടുത്തി. തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങിയത് വിപണിയെ ഭീതിയിലാഴ്ത്തി. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി. എണ്ണവില വർധന യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറായി ഉയർന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തിലധികം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി എണ്ണവിലയിൽ വൻ വർധനവിന് കാരണമായി. രൂപയുടെ മൂല്യത്തകർച്ച ഡോളറിനെതിരെ രൂപ 93.84 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. എണ്ണവില വർധന ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്ന ആശങ്ക രൂപയെ കൂടുതൽ സമ്മർദത്തിലാക്കുന്നു. വരും ദിവസങ്ങളിൽ രൂപ 93-94.25 പരിധിയിൽ തുടരാനാണ് സാധ്യത. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടർച്ചയായ 16-ാം ദിവസവും വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽ നിന്ന് പണം പിൻവലിച്ചു. വെള്ളിയാഴ്ച മാത്രം 5,518 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റഴിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പിന്മാറ്റം. കടപ്പത്ര ആദായ വർധന യുഎസ് 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 4.4% കടന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബോണ്ട് യീൽഡ് വർധിക്കുന്നത് സാധാരണയായി ഓഹരി വിപണിയിൽ നിന്ന് ബോണ്ടുകളിലേക്ക് നിക്ഷേപം മാറുന്നതിന് കാരണമാകുന്നു. ആഗോള വിപണികളിലെ തകർച്ച ആഗോളതലത്തിൽ മിക്കവാറും വിപണികൾ നഷ്ടത്തിലാണ്. ഏഷ്യ: ദക്ഷിണ കൊറിയൻ വിപണി (Kospi) ആറ് ശതമാനവും ജപ്പാനിലെ നിക്കി (Nikkei) നാല് ശതമാനവും ഇടിഞ്ഞു. അമേരിക്ക: നാസ്ഡാക് (Nasdaq) രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. യൂറോപ്പ്: ജർമ്മനിയിലെ DAX, ഫ്രാൻസിലെ CAC എന്നിവ രണ്ട് ശതമാനം വീതം ഇടിഞ്ഞു. വ്യാവസായിക ഡീസൽ വില വർധന ക്രൂഡ് ഓയിൽ വില വർധിച്ചതിനെത്തുടർന്ന് വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡീസൽ വില ലിറ്ററിന് 22 രൂപ (25%) കൂട്ടി. റെയിൽവേ, നിർമാണ മേഖല, ഖനന കമ്പനികൾ എന്നിവയുടെ പ്രവർത്തന ചെലവ് വർധിക്കാൻ ഇതിടയാക്കും. സെക്ടറുകളുടെ പ്രകടനം എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റൽ പൊതുമേഖല ബാങ്ക് സൂചികൾ മൂന്ന് ശതമാനത്തിലധികം ഇടിവ് നേരിട്ടു. സങ്കീർണമായ നിലവിലെ സാഹചര്യം വിപണിയിൽ വലിയ അനിശ്ചിതാവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. സുരക്ഷിത നിക്ഷേപമായി കരുതുന്ന സ്വർണത്തിലും വെള്ളിയിലും പോലും തകർച്ചയുണ്ടായി. രൂപയുടെ മൂല്യത്തകർച്ച ഫാർമ, ഓട്ടോമൊബൈൽ തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകൾക്ക് ഗുണകരമായേക്കാം. ഐടി മേഖലയിൽ തിരിച്ചുവരവിനുള്ള സാധ്യതയും വിദഗ്ധർ കാണുന്നുണ്ട്. നിഫ്റ്റി പ്രധാന സപ്പോർട്ട് ലെവലുകളായ 22,950-23,000 പരിധിക്ക് താഴെയെത്തിയത് ഇനിയും ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു. 22,700-22,400 നിലവാരത്തിലാണ് അടുത്ത പ്രധാന സപ്പോർട്ട്. Content Highlights: Sensex plummeted 1,837 points, wiping out 13 lakh crore in market valuation., Geopolitical tensions (Iran-Israel-US) and rising crude oil prices are primary triggers., Rupee hits a record low of 93.84 against the USD., Foreign Institutional Investors (FIIs) continue selling for the 16th consecutive day., Expert outlook suggests potential support levels for Nifty at 22,400-22,700. Published: 23 Mar 2026, 03:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിപണി നേരിട്ടത് കനത്ത തകർച്ച: നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം… | Boolokam