വിപണിയിലെ തകർച്ചയിൽ നിക്ഷേപം സംരക്ഷിക്കാം: കൂടുതൽ നേട്ടത്തിന് ഈ തന്ത്രങ്ങൾ സ്വീകരിക്കാം

വിപണിയിലെ തകർച്ചയിൽ നിക്ഷേപം സംരക്ഷിക്കാം: കൂടുതൽ നേട്ടത്തിന് ഈ തന്ത്രങ്ങൾ സ്വീകരിക്കാം

M
MathrubhumiSource Link
Last Updated: 16 March 2026, 02:00 PM IST വിപണിയിലെ കോലാഹലം വൈകാരിക തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. അവയെല്ലാം അവഗണിക്കുന്നതാണ് നല്ലത്. ലളിതമായ നീക്കങ്ങളിലൂടെ മികച്ച നേട്ടമുണ്ടാക്കാം. Photo: Gettyimages യു ദ്ധം വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ നേട്ടമുണ്ടാക്കാൻ മികച്ച വൈവിധ്യവത്കരണം ഉപകരിക്കും. ഓഹരി, സ്വർണം, സ്ഥിര നിക്ഷേപം എന്നിങ്ങനെ വ്യത്യസ്ത ആസ്തികളിൽ നിക്ഷേപം ക്രമീകരിച്ച് സമ്മർദങ്ങൾ അതിജീവിക്കാം. ഓഹരി വില ഇടിയുമ്പോൾ നിക്ഷേപ മൂല്യത്തിൽ താത്കാലിക ഇടിവുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ നിക്ഷേപം വിറ്റൊഴിയുന്നതുവരെ അതൊരു യഥാർഥ നഷ്ടമായി മാറുന്നില്ല. To advertise here, പിന്നെ എങ്ങനെ നഷ്ടം സംഭവിക്കുന്നു? സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിച്ച് മികച്ച രീതിയിൽ നിക്ഷേപം വൈവിധ്യവത്കരിക്കാത്തവർക്ക് പ്രതിസന്ധി വേളകളിൽ പിടിച്ചുനിൽക്കാൻ കഴിയാതെവന്നേക്കാം. ഡെറിവേറ്റീവ് ഇടപാടുകാരും കനത്ത നഷ്ടത്തിലാകുന്നു. വായ്പയെടുത്ത് ഓഹരി ഇടപാടിന് ഇറങ്ങിയവർക്കും കനത്ത തരിച്ചടിയുണ്ടാകും. എങ്ങനെ മറികടക്കാം ദീർഘകാല ലക്ഷ്യങ്ങൾക്ക് നിക്ഷേപം നടത്തിയവരെ ഇപ്പോഴത്തെ തകർച്ച ബാധിക്കില്ല. പോർട്ട്‌ഫോളിയോയിലെ അസ്ഥിരത മറികടക്കാൻ സ്ഥിര നിക്ഷേപ പദ്ധതികളിൽ കൂടുതൽ വിഹിതം നീക്കിവെച്ചവർക്കും ഈ സാഹചര്യം മറികടക്കാനാകും. രാജ്യങ്ങളിലെ പ്രതിസന്ധിയോ യുദ്ധമോ സ്ഥിര നിക്ഷേ പദ്ധതികളെ ബാധിക്കില്ല. വാഗ്ദാനം ചെയ്ത പലിശയും മുതലും നിക്ഷേപകർക്ക് കൃത്യമായി ലഭിക്കുകതന്നെ ചെയ്യും. പെട്ടെന്നുള്ള ലാഭം മുന്നിൽ കണ്ട് ഓഹരിയിൽ നിക്ഷേപിക്കാതിരിക്കുക. ക്ഷമയോടെ കാത്തിരിക്കാനും മനസുണ്ടാകണം. പ്രായോഗിക നിർദേങ്ങൾ ആസ്തി വിഭജനം വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ വിന്യാസം കൃത്യമാണോയെന്ന് പരിശോധിക്കുക. അതിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകുക. മാതൃകാ പോർട്ട്‌ഫോളിയോ ഓഹരി: 60% കടപ്പത്രം/ സ്ഥിര നിക്ഷേപം: 30% സ്വർണം: 10% നഷ്ടസാധ്യത കൈകാര്യം ചെയ്യാനുള്ള കഴിവ്, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലയളവ് എന്നിവ പരിഗണിച്ചാകണം പോർട്ട്‌ഫോളിയോ ക്രമീകരിക്കേണ്ടത്. നിക്ഷേപം തുടരുക തകർച്ചയുണ്ടായാലും ഓഹരി വിപണിയിൽ നിക്ഷേപം തുടരേണ്ടത് പ്രധാനമാണ്. നിലവിലെ ഇടിവിനെ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമായി കാണുക. ഓഹരി വിഹിതം 60 ശതമാനത്തിൽനിന്ന് 45 ശതമാനത്തിലേക്ക് താഴുകയാണെങ്കിൽ നിക്ഷേപകൻ കടപ്പത്രങ്ങളിൽ നിന്നോ സ്വർണത്തിൽ നിന്നോ പണമെടുത്ത് ഓഹരികൾ വാങ്ങണം. കുറഞ്ഞ മൂല്യത്തിൽ കൂടുതൽ ലഭിക്കാൻ ഇതിലൂടെ കഴിയും. ലക്ഷ്യം ദീർഘകാലം ദീർഘകാലയളവ് ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്നത് മികച്ച ആദായം ലഭിക്കാൻ സഹായിക്കും. അഞ്ച് വർഷത്തിനു ശേഷം തിരിഞ്ഞുനോക്കുമ്പോൾ ഇപ്പോഴത്തെ പ്രതിസന്ധി നിക്ഷേപ അവസരമായി കാണാനാകും. വേണ്ടരീതിയിൽ അന്ന് പ്രയോജനപ്പെടുത്തിയില്ലെന്ന നഷ്ടബോധമാകും അപ്പോഴുണ്ടാകുക. ശാന്തമാകുക വിപണിയിൽ അസ്വസ്ഥതയും പരിഭ്രാന്തിയും രൂപപ്പെടുമ്പോൾ സ്വസ്ഥമായി ഇരിക്കുക. എല്ലാവരും പരിഭ്രാന്തരാകുമ്പോൾ എന്തെങ്കിലും ചെയ്യാനുള്ള പ്രേരണ ശക്തമാകും. ക്ഷമയും ശാന്തതയുമാണ് ഇത്തരം സാഹചര്യത്തിൽ വലിയ സാമ്പത്തിക പാഠം. വൈകാരികമായ തീരുമാനങ്ങൾക്ക് പകരം വ്യവസ്ഥാപിത രീതിയിലൂടെ നിക്ഷേപം തുടരാൻ അച്ചടക്കം സഹായിക്കുന്നു. സാധാരണയായി ±5% എന്ന രീതിയിൽ നിക്ഷേപത്തിൽ മാറ്റം വരുമ്പോൾ റീബാലൻസിംഗ് നടത്താവുന്നതാണ്. ഒഴിവാക്കാം ഇവ പരിഭ്രാന്തിയിലുള്ള വിൽപ്പന: വിപണി ഇടിയുമ്പോൾ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് പണം കൈവശം വെക്കുകയോ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. സ്തംഭിച്ചു നിൽക്കൽ: വിപണിയിൽ വ്യക്തത വരുന്നത് വരെ നിക്ഷേപകർ കാത്തിരിക്കുന്നു. എന്നാൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വ്യക്തത ഒരിക്കലും ലഭിക്കാറില്ല. അവസരം നഷ്ടപ്പെടൽ: നിക്ഷേപകർ ആത്മവിശ്വാസം വീണ്ടെടുത്ത് വിപണിയിൽ തിരിച്ചെത്തുമ്പോഴേക്കും ഓഹരികളുടെ മൂല്യം വളരെ ഉയർന്നിട്ടുണ്ടാകും. ഇത് മികച്ച ലാഭമുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. സാധ്യത വിവിധ യുദ്ധസാഹചര്യങ്ങളിൽ വിപണിയിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇടിവ് നീണ്ടുനിന്നിട്ടുള്ളതാകട്ടെ പരമവധി മൂന്നു മാസവുമാണ്. അതിനുശേഷം ശക്തമായി തിരിച്ചുവരുകയും ചെയ്തിട്ടുണ്ട്. ക്രൂഡ് ഓയിൽ വില വർധനവും വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ഭീതിയുമാണ് ഇപ്പോഴത്തെ തകർച്ചക്കുപിന്നിൽ. ഇത് അപ്രതീക്ഷിതമായി കരുതാനാവില്ല. കാരണം മാസങ്ങളായി ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടർന്നുവരികയാണ്. പെട്ടെന്നുണ്ടാകുന്ന കോലാഹലങ്ങൾ വൈകാരിക തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. അവയെ അവഗണിക്കുന്നതാണ് നല്ലത്. ദീർഘകാല നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ തന്ത്രം ലളിതമാണ്: സ്വന്തമായി രൂപപ്പെടുത്തിയ ആസ്തി വിഭജനത്തിൽ(അസറ്റ് അലോക്കേഷനിൽ) ഉറച്ചുനിൽക്കുക, ആവശ്യമായ ഘട്ടങ്ങളിൽ പുനഃക്രമീകരണം (റീബാലൻസിംഗ്) നടത്തുക, ഭയത്തിന് വഴങ്ങി വൈകാരികമായ തീരുമാനങ്ങൾ എടുക്കാതിരിക്കുക. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിപണി പുതിയ ഉയരങ്ങൾ കീഴടക്കുമെന്നത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. Content Highlights: Importance of asset allocation (Stocks, Gold, Fixed Deposits), Avoiding panic selling during market downturns, Rebalancing portfolio periodically, Focusing on long-term financial goals, Treating market dips as buying opportunities. Published: 16 Mar 2026, 02:00 pm IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിപണിയിലെ തകർച്ചയിൽ നിക്ഷേപം സംരക്ഷിക്കാം: കൂടുതൽ നേട്ടത്തി… | Boolokam