എലിക്കുളം : ഏറെ പ്രചാരമുള്ള പഴങ്ങളായ റമ്പൂട്ടാൻ, പുലാസാൻ, മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപണി സാധ്യതകൾ സുഗമമാക്കുന്നതിനും എലിക്കുളത്ത് കർഷകക്കൂട്ടായ്മ. റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വില സ്ഥിരതയില്ലായ്മ, കാലാവസ്ഥാ വ്യതിയാനം, ഉത്പാദന ഉപാധികളുടെ വിലവർധന, പണിക്കാരുടെ അഭാവം എന്നിവമൂലം പഴവർഗ കൃഷിയിലേക്ക് തിരിഞ്ഞവരാണ് സംഘടിക്കുന്നത്. എലിക്കുളം കൃഷിഭവന്റെ മേൽനോട്ടത്തിലുള്ള റമ്പൂട്ടാൻ ആൻഡ് എക്‌സോട്ടിക് ഫ്രൂട്ട്‌സ് ഫാർമേഴ്‌സ് ഫെഡറേഷനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. To advertise here, വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ബാക്ക് ടു റൂട്ട്‌സ്’ എന്ന കർഷക സംരംഭകരുമായി ചേർന്ന് വിപണി ഇടപെടലുകളെക്കുറിച്ച് പ്രാരംഭ ചർച്ചകൾ നടന്നു. എലിക്കുളത്ത് നിരവധി കർഷകർ റമ്പൂട്ടാൻ കൃഷിചെയ്യുന്നുണ്ട്. എന്നാൽ, കൃത്യമായ വില പലർക്കും ലഭിക്കുന്നില്ലെന്ന അനുഭവം കർഷകർ പങ്കുവെച്ചു. കൃഷിരീതികളുടെ ഏകോപനം, ഫലങ്ങളുടെ ശരിയായ സംരക്ഷണം, വിപണി ഉറപ്പാക്കൽ എന്നിവയാണ് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ. ബാക്ക് ടു റൂട്ട്‌സ് സംഘാടകരും എലിക്കുളത്തെ കർഷകരും ചേർന്ന് കൃഷിയിട സന്ദർശനങ്ങളും പഠനപരിപാടിയും നടത്തി. കൃഷി ഓഫീസർ കെ. പ്രവീൺ, അസി. കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ്, കർഷക പ്രതിനിധികളായ ജോണി ജോസഫ് ഇലവനാൽ, മാണി ജോസഫ് പുതുപ്പറമ്പിൽ, ജോഷി മാത്യു കുഴിക്കൊമ്പിൽ, മുൻ പഞ്ചായത്തംഗം അഖിൽ അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

വിപണിയിൽ ഇടപെടാൻ, കർഷകർക്ക് രക്ഷയാകാൻ എലിക്കുളത്ത് കൂട്ടായ്മ
M
MathrubhumiSource Link
about 1 month ago