ചേറ്റുകുണ്ട് : തെയ്യംകെട്ട് നടക്കുന്ന മീത്തൽവീട് തറവാടിന് സമീപപ്രദേശങ്ങളിലെ മസ്ജിദുകളിൽനിന്ന് അന്നദാനത്തിനുള്ള വിഭവങ്ങൾ കലവറയിലെത്തിച്ചു. ചേറ്റുകുണ്ട് ദാവൂദ് മൊഹല്ല ഹനഫി ജുമാമസ്ജിദിൽനിന്ന് വൈസ് പ്രസിഡന്റ് കെ.എം.ഖാലിദ്, സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ വിഭവങ്ങൾ കലവറയിലെത്തിച്ചു. ഇബ്രാഹിം ബാദുഷ ജുമാമസ്ജിദിൽനിന്നുള്ള കലവറ സമർപ്പിച്ചത് പ്രസിഡന്റ് മൊയ്തു ഹാജിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇവർക്ക് ആഘോഷക്കമ്മിറ്റി ഉഷ്മളമായ സ്വീകരണം നൽകി. കണ്ടനാർ കേളനും ആദിപറമ്പൻ കുഞ്ഞാലിയും തമ്മിലുള്ള സൗഹൃദം വിവരിക്കുന്ന ഐതിഹ്യം ഭാരവാഹികൾ പങ്കുവെച്ചു. To advertise here, Published: 08 Apr 2026, 04:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിഭവങ്ങളുമായി മസ്ജിദുകളിൽനിന്നുള്ള സംഘങ്ങളെത്തി
M
MathrubhumiSource Link
about 1 month ago