കേന്ദ്രസർക്കാരിന് ഡി.പി.ആർ. സമർപ്പിച്ചത് 11 മാസം മുൻപ് To advertise here, ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽനിന്ന് കിളാമ്പാക്കംവരെയുള്ള മെട്രോ റെയിൽവേ പദ്ധതിക്ക് ഇനിയും കേന്ദ്രാനുമതി ലഭിച്ചില്ല. 15.46 കിലോമീറ്റർ നീളത്തിൽ 9,335 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) 11 മാസം മുൻപാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയമാണ് പദ്ധതിക്ക് അനുമതി നൽകേണ്ടത്. നിലവിൽ വടക്കൻ ചെന്നൈയിലെ വിംകോനഗറിൽനിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് മെട്രോ തീവണ്ടി സർവീസുണ്ട്. വിമാനത്താവളത്തിൽനിന്ന് കിളാമ്പാക്കം ബസ് സ്റ്റാൻഡിനെ ബന്ധിപ്പിച്ചുകൊണ്ടും സർവീസ് വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. കിളാമ്പാക്കം ബസ് സ്റ്റാൻഡിൽനിന്നാണ് തെക്കൻ ജില്ലയിലേക്കുള്ള ബസുകൾ പുറപ്പെടുന്നത്. ചെന്നൈ മെട്രോ റെയിൽവേ തയ്യാറാക്കിയ ഡി.പി.ആർ. പരിശോധിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നാണ് സാമൂഹിക പ്രവർത്തകനായ ദയാനന്ദ് കൃഷ്ണൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. കോയമ്പത്തൂർ, മധുര എന്നീ നഗരങ്ങളിലെ മെട്രോ പദ്ധതികൾക്കും കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. അതേസമയം, ഉത്തർപ്രദേശിലെ കാൻപുർ, ആഗ്ര എന്നീ നഗരങ്ങളിലെ മെട്രോ പദ്ധതികൾക്കും ഗുജറാത്തിലെ സൂറത്തിലെ മെട്രോ പദ്ധതിക്കും അനുമതി നൽകാൻ നാലുമാസം മാത്രമേ വേണ്ടിവന്നുള്ളൂവെന്നും ദയാനന്ദ് കൃഷ്ണൻ പറഞ്ഞു. ചെന്നൈ വിമാനത്താവളം - കിളാമ്പാക്കം പദ്ധതി നടപ്പായാൽ നഗരപ്രാന്ത പ്രദേശത്തെ 1.5 ലക്ഷം യാത്രക്കാർക്ക് പ്രയോജനപ്പെടും. Published: 19 Mar 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിമാനത്താവളം-കിളാമ്പാക്കം മെട്രോപദ്ധതിക്ക് ഇനിയും അനുമതി ലഭിച്ചില്ല
M
MathrubhumiSource Link
about 2 months ago