ദുബായ് : അവധിക്കാലത്തെ ദുബായ് വിമാനത്താവളത്തിലെ സേവനങ്ങൾ ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ദുബായ് താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) മേധാവി മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് പരിശോധന നടത്തിയത്. To advertise here, വിമാനത്താവളങ്ങളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമതയും യാത്രാ നടപടികളുടെ വേഗതയും വിലയിരുത്തി. ജി.ഡി.ആർ.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് വേഗത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ സേവനം ഉറപ്പാക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ. പ്രതിജ്ഞാബദ്ധമാണെന്ന് മുഹമ്മദ് അൽ മർറി വ്യക്തമാക്കി. ഫീൽഡ് ടീമുകളുടെ സജ്ജീകരണവും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും മികച്ച സേവനത്തിനുള്ള നിർണായക ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും സന്ദർശിച്ച അദ്ദേഹം, അവരുടെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും അഭിനന്ദനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഈദ് ആശംസകൾ നേർന്ന അദ്ദേഹം ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പറഞ്ഞു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ. നടത്തുന്ന നിരന്തര ഫീൽഡ് പരിശോധനകളുടെ ഭാഗമായാണ് സന്ദർശനം. Published: 22 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിമാനത്താവളങ്ങളിലെ സേവനങ്ങൾ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ
M
MathrubhumiSource Link
about 2 months ago