വിമാനയാത്ര പോലെ! മികച്ച ഭക്ഷണം, വൃത്തി; വന്ദേഭാരത് സ്ലീപ്പർ എക്‌സ്പ്രസിലെ വീഡിയോയുമായി യാത്രികൻ

വിമാനയാത്ര പോലെ! മികച്ച ഭക്ഷണം, വൃത്തി; വന്ദേഭാരത് സ്ലീപ്പർ എക്‌സ്പ്രസിലെ വീഡിയോയുമായി യാത്രികൻ

M
MathrubhumiSource Link
ഇ ന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ട്രെയിനുകളിൽ നൽകുന്ന ഭക്ഷണത്തെക്കുറിച്ചും യാത്രാനുഭവത്തെക്കുറിച്ചും പലതരത്തിലുള്ള പ്രതികരണങ്ങൾ യാത്രക്കാർ പങ്കുവെക്കാറുണ്ട്. യാത്രയ്ക്കിടെ കിട്ടുന്ന നല്ല ഭക്ഷണത്തെ, അതിന്റെ ഗുണമേന്മ മുൻനിർത്തി ആളുകൾ പ്രശംസിക്കാറുണ്ട്. എന്നാൽ മോശം ഭക്ഷണനിലവാരത്തെയും റെയിൽവേയിലെ ശുചിത്വത്തെയും ചോദ്യംചെയ്യുകയും ചെയ്യുന്നതും പതിവാണ്. To advertise here, പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസ് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിൽ IRCTC നടത്തിക്കൊണ്ടുവരുന്ന ചിലകാര്യങ്ങളെ അഭിനന്ദിച്ചിരിക്കുകയാണ് യാത്രക്കാരൻ. ഈ ട്രെയ്‌നിലെ ശുചിത്വ നിലവാരം കണ്ട ഒരു യാത്രികൻ, വിമാനത്തിലെ ഭക്ഷണ വിതരണത്തിനും യാത്രാനുഭവത്തിനും തുല്യമാണിതെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ട്രെയിനിലെ ഓൺ-ബോർഡ് സേവനങ്ങളുടെ ദൃശ്യങ്ങളും തെളിവായി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാവൽ വ്‌ളോഗർ ആയ ആദിത്യ യാദവ് ആണ് വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിലെ ഭക്ഷണ വിതരണത്തിന്റെ വീഡിയോ പങ്കുവെച്ചത്. അതിൽ യൂണിഫോം ധരിച്ച ഒരു റെയിൽവേ ജീവനക്കാരൻ കംപാർട്ട്മെന്റിൽ ഭക്ഷണം വിതരണം ചെയ്യുന്നതായി കാണാം. ഒരു കൈയിൽ ഗ്ലൗസും ഹെയർനെറ്റും മാസ്‌കും ധരിച്ചാണ് അയാൾ ഭക്ഷണം വിതരണംചെയ്യുന്നത്. ഒരു വലിയ, അടച്ചുറപ്പുള്ള ട്രോളിയിൽ നിന്ന് സീൽ ചെയ്ത ഭക്ഷണ പാക്കറ്റുകളാണ് വിതരണം ചെയ്തത്. വീഡിയോയിലെ കംപാർട്ട്മെന്റ് വൃത്തിയായാണ് കാണപ്പെട്ടത്. എല്ലാ വന്ദേ ഭാരത് ട്രെയിനുകളിലും യാത്രക്കാർക്ക് പ്രാദേശിക വിഭവങ്ങൾ വിതരണം ചെയ്യുമെന്ന് ജനുവരിയിൽ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. നാഗ്പൂർ-സെക്കന്തരാബാദ്, സബർമതി-വേരാവൽ, ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ശ്രീനഗർ, ശ്രീനഗർ-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, കാസർകോട്-തിരുവനന്തപുരം, മംഗലാപുരം-തിരുവനന്തപുരം തുടങ്ങി ആറു റൂട്ടുകളിലാണ് ഇത് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസ്, ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിലാണ് ഓടുന്നത്. പുറപ്പെടുന്ന യാത്രയിൽ ബംഗാളി ഭക്ഷണമാണ് ഇതിൽ ലഭിക്കുക. നെയ്‌ച്ചോറ്, ബസന്തി പുലാവ്, ഗ്രീൻപീസ് പുലാവ്, പറാത്ത എന്നിവ വിഭവങ്ങളിൽ ഉൾപ്പെടുന്നു, കൂടാതെ ചോള ദാൽ, ഭജ മോംഗ് ദാൽ, മിക്‌സഡ് ദാൽ തുടങ്ങിയ വിവിധ തരം വിഭവങ്ങളും ലഭ്യമാണ്. നോൺ-വെജ് വിഭവങ്ങളിൽ ബംഗാളി ചിക്കൻ കറി, മുർഗ് റോഗിനി, മുർഗിർ ജോൾ എന്നിവ ഉൾപ്പെടുന്നു. തിരിച്ചുള്ള യാത്രയിൽ, ജീരക ചോറ്, ജീരക കോൺ പുലാവ് കിസ്മിസ് പുലാവ്, തെദാർ പറാത്ത എന്നിവയോടൊപ്പം മിക്‌സഡ് ദാൽ, ലസേര ആലൂ ഭജി, ഭേൻഡി ആലൂ ഭജി, ബീൻസ് ആലൂ ഭജി തുടങ്ങിയ പച്ചക്കറി വിഭവങ്ങൾ ലഭ്യമാണ്. നോൺ-വെജിറ്റേറിയൻ വിഭവങ്ങളിൽ അസമീസ് സ്‌റ്റൈൽ ചിക്കൻ മസാലയും ചിക്കൻ കറിയും ഉൾപ്പെടുന്നു. Content Highlights: High-standard hygiene protocols including gloves and hairnets for staff., Airline-quality food service and presentation in Vande Bharat Sleeper trains. Published: 14 Mar 2026, 04:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമാനയാത്ര പോലെ! മികച്ച ഭക്ഷണം, വൃത്തി; വന്ദേഭാരത് സ്ലീപ്പർ… | Boolokam