വിമാനയാത്രയിൽ ക്ഷീണംമാറ്റാൻ 'അഞ്ച് മിനിറ്റ്' യോഗ; നിർദേശവുമായി ആയുഷ് മന്ത്രാലയം

വിമാനയാത്രയിൽ ക്ഷീണംമാറ്റാൻ 'അഞ്ച് മിനിറ്റ്' യോഗ; നിർദേശവുമായി ആയുഷ് മന്ത്രാലയം

M
MathrubhumiSource Link
ന്യൂഡൽഹി: ദീർഘനേര വിമാനയാത്രയിലെ ക്ഷീണം മാറ്റാൻ 'അഞ്ച് മിനിറ്റ്' യോഗ നിർദേശവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. സീറ്റിലിരുന്നു ചെയ്യാവുന്ന ലഘു വ്യായാമ മുറകളുൾപ്പെടുത്തിയ യോഗാസനങ്ങളും പ്രാണായാമവും ധ്യാനവുമാണ് യോഗയിലുള്ളത്. ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ വികസിപ്പിച്ചതാണ് ഈ ലഘു യോഗാക്രമം. കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് യോഗ പ്രോട്ടക്കോൾ പുറത്തിറക്കി. To advertise here, 15 സെക്കൻഡ് മൗനപ്രാർഥന കഴിഞ്ഞുള്ള ആദ്യ 165 സെക്കൻഡ് നേരമാണ് ലഘു വ്യായാമമുറകൾ. ശേഷം ശ്വാസം നിയന്ത്രിച്ച് 90 സെക്കൻഡ് പ്രാണായാമം. അവസാനം 30 സെക്കൻഡ് ധ്യാനത്തോടെ പൂർത്തിയാകും. വിമാനയാത്രയിൽ യോഗ ചെയ്യണമെന്ന് നിർബന്ധമില്ലെന്നും വിവേചനബുദ്ധി പ്രയോഗിക്കണമെന്നും പ്രോട്ടക്കോളിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. സ്വന്തം സുരക്ഷയ്ക്കും സഹയാത്രികരുടെയും സുരക്ഷയ്ക്കും മുൻഗണന നൽകണം. സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചിട്ടുള്ളപ്പോൾ അതു പാലിക്കണം. Content Highlights: 5 minute yoga routine designed for airplane seats., Includes light exercises, pranayama, and meditation., Developed by the Morarji Desai National Institute of Yoga Published: 24 Mar 2026, 08:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമാനയാത്രയിൽ ക്ഷീണംമാറ്റാൻ 'അഞ്ച് മിനിറ്റ്' യോഗ; നിർദേശവുമ… | Boolokam