വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം; ഇന്ത്യക്കാരനെതിരെ സിംഗപ്പൂരിൽ കേസ്

വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം; ഇന്ത്യക്കാരനെതിരെ സിംഗപ്പൂരിൽ കേസ്

M
MathrubhumiSource Link
News Desk Last Updated: 17 March 2026, 11:02 PM IST കേസിൽ സിംഗപ്പൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചു പ്രതീകാത്മക ചിത്രം | Photo: AI Generated എ യർ ഹോസ്റ്റസായ യുവതിയോട് വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയതിന് ഇന്ത്യക്കാരനെതിരെ സിംഗപ്പൂരിൽ കേസ്. ആകാശ് തിവാരി എന്ന 36-കാരനെതിരെയാണ് സിംഗപ്പൂർ പോലീസ് കേസെടുത്തത്. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനത്തിൽ ഫെബ്രുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചതായി സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. To advertise here, സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസായ യുവതി ആകാശ് തിവാരിയുടെ സീറ്റിന് സമീപമെത്തി യാത്രക്കാരെ സഹായിക്കുകയായിരുന്നു. ഈ സമയം ആകാശ് തിവാരി യുവതിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു. അരുതെന്ന് യുവതി ഇയാൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് ലാൻഡിങ്ങിന് മുന്നൊരുക്കങ്ങൾ നടത്താൻ പോകവേ യുവതിയോട് ആകാശ് വീണ്ടും മോശമായി പെരുമാറി. ഇതോടെ എയർ ഹോസ്റ്റസ് ഉറക്കെ ശബ്ദമുണ്ടാക്കുകയും അവിടെ നിന്ന് മാറിപ്പോകുകയും ചെയ്തു. എന്നാൽ തിവാരി വീണ്ടും യുവതിയെ പിന്തുടരുകയും പിന്നീട് സ്വന്തം സീറ്റിലേക്ക് പോയി ഇരിക്കുകയും ചെയ്തു. എയർ ഹോസ്റ്റസ് ഉടൻ തന്നെ സംഭവം സൂപ്പർ വൈസറെ അറിയിച്ചു.  വിമാനം ലാൻഡ് ചെയ്ത ഉടൻ ആകാശ് തിവാരിയെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ചൊവ്വാഴ്ച തിവാരിക്കെതിരായ കുറ്റപത്രം പോലീസ് സമർപ്പിച്ചു. എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് ആകാശ് തിവാരി കോടതിയിൽ പറഞ്ഞു. കേസിൽ ഉടൻ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറ്റം തെളിഞ്ഞാൽ സിംഗപ്പൂർ നിയമപ്രകാരം മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടി ഒന്നിച്ചോ ഇയാൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. Content Highlights: Akash Tiwari, a 36-year-old Indian national, was arrested and charged in Singapore for allegedly molesting a flight attendant on a Singapore Airlines flight. Despite the charges filed by the police following the incident on February 9, Tiwari has pleaded not guilty in court. Published: 17 Mar 2026, 11:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം; ഇന്ത്യ… | Boolokam