വിയ്യൂർ ജയിലിലെ 7 മിനിറ്റ് കാണാനില്ല; ജയിൽ അധികൃതർക്കെതിരേ തടവുകാരന്റെ പരാതി, CCTV ദൃശ്യം മുക്കി?

വിയ്യൂർ ജയിലിലെ 7 മിനിറ്റ് കാണാനില്ല; ജയിൽ അധികൃതർക്കെതിരേ തടവുകാരന്റെ പരാതി, CCTV ദൃശ്യം മുക്കി?

എം.ബി. ബാബു Last Updated: 19 April 2026, 10:13 AM IST വിയ്യൂർ ജയിലിലെ അതിസുരക്ഷാ ജയിൽ കെട്ടിടം (ഫയൽചിത്രം) | Photo: mathrubhumi archives തൃശ്ശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സി.ജി. രാജൻ എന്ന മാവോവാദി വിചാരണത്തടവുകാരനെ പാർപ്പിച്ചിരുന്ന സെല്ലിൽ 2023 ജൂൺ അഞ്ചിന് രാവിലെ 9.10 മുതൽ 9.17 വരെ എന്തു സംഭവിച്ചു? ഈ സമയം അവിടേയ്ക്ക് എത്തിയ ജോയിന്റ് സൂപ്രണ്ട്, താൻ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ചവിട്ടിത്തെറിപ്പിച്ചെന്ന രാജന്റെ പരാതിയാണ് ഹൈക്കോടതിയിലെത്തിയത്. ഇതോടെ സി.സി.ടി.വി. ദൃശ്യം ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ജയിലധികൃതർ ഹാജരാക്കിയ ദൃശ്യങ്ങളിലാകട്ടെ സംഭവദിവസം രാവിലെ 9.10 മുതൽ 9.17 വരെയുള്ള ദൃശ്യങ്ങളില്ല. ഈ സമയത്താണ് ഭക്ഷണം ചവിട്ടിത്തെറിപ്പിച്ചതെന്നായിരുന്നു പരാതി. To advertise here, പിന്നീടുള്ള ട്വിസ്റ്റുകളാണ് കോടതിയെ വെട്ടിലാക്കിയത്. ദൃശ്യമായ സി.സി.ടി.വി. രംഗങ്ങളിൽ സെല്ലിൽ ഒരു ക്ലോക്ക് കാണുന്നുണ്ട്. ഇതിലെ സമയവും സി.സി.ടി.വി.യിലെ ഓട്ടോമാറ്റിക് സമയവും തമ്മിൽ 20 മിനിറ്റ് വ്യത്യാസമുണ്ട്. ഇത് സമയം ലക്ഷ്യമിട്ട് മാറ്റിയതാണോ എന്ന സംശയം ഉണർത്തുന്നു. വീഡിയോയിൽ രാജൻ ശാന്തമായി ഭക്ഷണം കഴിക്കുന്നതും കാണാം. നിലം ശുചിയായിത്തന്നെയുണ്ട്. എന്നാൽ വെള്ളമാണ് തള്ളിയതെന്ന് രാജൻ പിന്നീട് മാറ്റിപ്പറഞ്ഞു. അതിനാൽ ആരോപണം വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജയിൽ അധികാരികളും എന്തോ മറച്ചുവയ്ക്കുന്നുവെന്ന സംശയമുണ്ടെന്നും കോടതി വിലയിരുത്തി. ഹർജി തുടർ പരിഗണനയ്ക്കായി എൻഐഎ കോടതിക്ക് കൈമാറി. ജയിൽ ഡയറക്ടർ ജനറൽ വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. Content Highlights: Missing 7-minute CCTV footage from Viyyur High-Security Jail in 2026 investigation., Allegations of prisoner abuse by jail officials challenged in court., Discrepancies found between CCTV timestamp and cell clock., Court ordered a detailed probe by the Director General of Prisons., Case transferred to the NIA court for further proceedings. Published: 19 Apr 2026, 10:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിയ്യൂർ ജയിലിലെ 7 മിനിറ്റ് കാണാനില്ല; ജയിൽ അധികൃതർക്കെതിരേ… | Boolokam