തേർത്തല്ലി : ആരോഗ്യവകുപ്പിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ചെലവുകൾ ഒഴിവാക്കിയും സമ്മാനങ്ങളുടെ തുകയും ചേർത്ത് ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് നൽകി ആലക്കോട്ടെ കെ.ബി. സുഹറാബീബി. നടുവിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹോസ്പിറ്റൽ അറ്റൻഡന്റ് തസ്തികയിൽനിന്ന് വിരമിച്ചപ്പോഴാണ് പുതിയ മാതൃക സൃഷ്ടിച്ചത്. സ്റ്റാഫ് കൗൺസിൽ നടത്തിയ ചടങ്ങിൽ സമ്മാനങ്ങൾ വേണ്ടെന്ന് വെക്കുകയും സമ്മാനത്തിന്റെ തുക ഉപയോഗിച്ച് പഞ്ചായത്തിലെ ചികിത്സയിലുള്ള ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണംനടത്താൻ തീരുമാനിക്കുകയുമായിരുന്നു. To advertise here, നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി മരിയ ജോർജിന് വിരമിക്കൽ ചടങ്ങിൽ സുഹറാബീബി പോഷകാഹാര കിറ്റ് കൈമാറി. Published: 07 Apr 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിരമിക്കൽ ദിനത്തിൽ മാതൃകയായി; ക്ഷയരോഗികൾക്ക് സഹായമെത്തിച്ച് സുഹറാബീബി
M
MathrubhumiSource Link
about 1 month ago