എടവണ്ണ : പാചകവാതകക്ഷാമം കാരണം അടച്ച എടവണ്ണയിലെ വീട്ടമ്മമാരുടെ ജനകീയ ഹോട്ടൽ തുറന്നു. വിറകടുപ്പുകൾ സജ്ജീകരിച്ചാണ് ഭക്ഷണശാലയുടെ പ്രവർത്തനം. 30 രൂപയുടെ ഊണാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഇത്തരം ഭക്ഷണശാലകളെ ജനകീയമാക്കിയത്. To advertise here, പാചകവാതകക്ഷാമംകൊണ്ട് പലയിടത്തും ഹോട്ടലുകളും ചായക്കടകളും തുറക്കാനാകുന്നില്ല. ഇതിനാൽ എടവണ്ണ പഞ്ചായത്ത് ഓഫീസ് പരിസരത്തെ ഈ ഹോട്ടലിൽ ഇപ്പോൾ തിരക്കും കൂടുതലാണ്. 30 രൂപയുടെ ഊണ് പുനരാരംഭിച്ചു. ചായയുമുണ്ട്. ലഘുകടികളുടെ വൈവിധ്യം നന്നേ കുറച്ചു. വേനൽച്ചൂടിൽ കല്ലടുപ്പുകളുടെ ചൂടും കൂടിയാകുമ്പോൾ ജോലി കഠിനമാണെന്ന് സംരംഭകർ പറയുന്നു. ആറു വീട്ടമ്മമാരാണ് ജനകീയ ഭക്ഷണശാലയിലെ തൊഴിലാളികൾ. Published: 02 Apr 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിറകടുപ്പ് കത്തിച്ച് വീട്ടമ്മമാരുടെ ജനകീയ ഹോട്ടൽ വീണ്ടും തുറന്നു
M
MathrubhumiSource Link
about 1 month ago