Entertainment Desk Last Updated: 15 March 2026, 10:47 PM IST ബോക്‌സ് ഓഫീസ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നില്‍ക് ആണ് ഈ കണക്കുകൾ അറിയിച്ചത് ധുരന്ധർ 2: ദി റിവഞ്ച് | Photo: instagram ഇ ന്ത്യൻ സിനിമാ പ്രേക്ഷകർ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ധുരന്ധർ 2: ദി റിവഞ്ച് തിയേറ്ററുകളിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളൂ. രൺവീർ സിങ് നായകനായി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 19-നാണ് റിലീസ് എങ്കിലും ഒരു ദിവസം മുമ്പ് പെയ്ഡ് പ്രീമിയറായി ചിത്രം പ്രേക്ഷകരിലെത്തും. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും പ്രീമിയർ ഷോകളുടെ ബുക്കിങ്ങിലും പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ധുരന്ധർ 2. To advertise here, Also Read: ടിക്കറ്റ് ഒന്നിന് 3100 രൂപ വരെ! റെക്കോഡ് സൃഷ്ടിച്ച് ധുരന്ധർ 2 അഡ്വാൻസ് ബുക്കിങ് കുതിപ്പ് ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം വാരിക്കൂട്ടിയത് 28.19 കോടി രൂപയാണ്. വിറ്റുപോയ ടിക്കറ്റുകളുടെ മാത്രം കണക്കാണ് ഇത്. ബ്ലോക്ക്ഡ് സീറ്റ്‌സ്, കോർപ്പറേറ്റ് ബുക്കിങ് തുടങ്ങിയവ കൂടി ചേർക്കുമ്പോൾ കളക്ഷൻ 32.84 കോടിയാണ്. ബോക്‌സ് ഓഫീസ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നിൽക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Don’t Miss: 'ധുരന്ധർ 2 ഞാൻ കണ്ടു, ഗംഭീര സിനിമ, എന്റെ കണ്ണ് നിറച്ചു'; ആദ്യ റിവ്യൂ പറഞ്ഞ് നടി യാമി ഗൗതം മുംബൈയിൽ റിലീസ് ദിവസങ്ങളിലെ 50 ശതമാനത്തോളം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയി. ഹൈദരാബാദിലാകട്ടെ 75 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ബെംഗളൂരുവിൽ ഇത് 60 ശതമാനമാണ്. എല്ലാ ഭാഷകളിലുമായി ഇതിനകം 1,63,428 ടിക്കറ്റുകളാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റഴിഞ്ഞത്. ഹിന്ദി പതിപ്പാണ് ഇതിൽ മുൻപന്തിയിൽ - 1,51,953 ടിക്കറ്റുകൾ. Also Read: ധുരന്ധർ 2 കാണാൻ ആരാധകർ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരും, അതാണ് നല്ല സിനിമയുടെ ശക്തി – മാധവൻ ഡൽഹി നഗരത്തിൽ നിന്ന് ബുക്കിങ് വഴി ധുരന്ധർ 2-ന് ലഭിച്ചത് 1.61 കോടി രൂപയാണ്. മഹാരാഷ്ട്രയിൽ നിന്ന് 2.34 കോടിയും കർണാകടയിൽ നിന്ന് 1.75 കോടിയും ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചു. മറ്റ് പ്രധാന നഗരങ്ങളിലെല്ലാം 35 ലക്ഷം രൂപയിൽ താഴെയാണ് ധുരന്ധർ 2-ന്റെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ. Don’t Miss: 'ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നു'; ധുരന്ധർ 2-ന്റെ ഭാഗങ്ങൾ വീഡിയോ കോളിൽ കണ്ടുവെന്ന് രുപാലി ഗാംഗുലി Content Highlights: Anticipation for the spy thriller 'Dhurandhar 2: The Revenge' has reached a fever pitch, with the film already collecting over ₹28 crore through advance bookings. As per reports, more than 1.6 lakh tickets have been sold for the premiere and opening day shows, setting a new benchmark for Bollywood releases in early 2026. Published: 15 Mar 2026, 10:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിറ്റുപോയത് 1.6 ലക്ഷം ടിക്കറ്റുകൾ, നേടിയത് 28 കോടി; അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്രമെഴുതി ധുരന്ധർ 2
M
MathrubhumiSource Link
about 2 months ago