BoolokamBoolokam
വിലവർധനയിൽ താളംതെറ്റി ഹോട്ടൽവ്യവസായം

വിലവർധനയിൽ താളംതെറ്റി ഹോട്ടൽവ്യവസായം

M
MathrubhumiSource Link
തൊടുപുഴ : രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിലുണ്ടായ ഭീമമായ വർധനയിൽ കടുത്ത പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായമേഖല. വാണിജ്യ സിലിഡറിന് ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. ഇതോടെ സിലൻഡറിന്റെ വില താങ്ങാനാകുന്നതിനുമപ്പുറമാണെന്നും ഭക്ഷണത്തിന്റെ വില വർധിപ്പിക്കാതെ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിലനിൽപ്പ് അസാധ്യമാണെന്നും ഹോട്ടലുടമകളും സംഘടനകളും പറയുന്നു. വിലവർധനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധവുമായി കേരള ഹോട്ടൽസ് ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തി. To advertise here, ചെലവേറുന്നു...വില കൂട്ടേണ്ടിവരും പച്ചക്കറി, പലവ്യഞ്ജനം, പാൽ, ഇറച്ചി എന്നിവയുടെ അന്നന്നത്തെ വിലയനുസരിച്ചാണ് ഹോട്ടൽ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഇത്തരം വസ്തുക്കളുടെ വിലയിൽ വർധനയുണ്ടാകുമ്പോഴും ഹോട്ടൽ വ്യവസായം മുന്നോട്ട് പോയി. എന്നാൽ, ഇതിനുപുറമേ പാചകവാതകത്തിനുണ്ടായ ഭീമമായ വർധന ഹോട്ടലുടമകളുടെ നടുവ് ഒടിച്ചിരിക്കുകയാണ്. ഇതോടൊപ്പം എണ്ണയ്ക്കുണ്ടായ വിലവർധനയും ഏറെ തിരിച്ചടി സൃഷ്‌ടിക്കുന്നു. ഭക്ഷണത്തിന് വിലവർധിപ്പിക്കാതെ വ്യവസായം മുന്നോട്ട് കൊണ്ടുപേകാൻ സാധിക്കില്ലെന്നാണ് ഹോട്ടലുകാർ പറയുന്നത്. കൂടാതെ, സ്വകാര്യ ഗ്യാസ് ഏജൻസികളും ഈ സാഹചര്യം മുതലെടുത്ത് തോന്നിയ രീതിയിൽ വില ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വാണിജ്യ സിലിൻഡറുകൾക്ക്‌ സബ്‌സിഡി ഏർപ്പെടുത്തണമെന്നും മേഖലയിലെ സ്ഥാപനങ്ങളെ എം.എസ്.എം.ഇ.-ൽ (മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസസ്‌) ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യ സർവീസിൽപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. തൊഴിലാളിക്ഷാമം അതിരൂക്ഷം തിരഞ്ഞെടുപ്പിന് വോട്ടുചെയ്യാനായി ഹോട്ടലുകളിൽ ഉൾപ്പെടെ ജോലിചെയ്തിരുന്ന ഇതരസംസ്ഥാനതൊഴിലാളികൾ അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയി. ഇതോടെ തൊഴിലാളിക്ഷാമം അതിരൂക്ഷമായി. നിലവിൽ 1000 മുതൽ 1500 രൂപ വരെയാണ് ദിവസേന ഇവരുടെ വേതനം.ഹോട്ടലുകളിൽ ജോലിചെയ്യാൻ തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽനിന്ന് തിരിച്ചെത്തുമ്പോൾ അവർ വേതനം കൂടുതൽ ആവശ്യപ്പെടും.ഇത് വ്യവസായത്തിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ഉടമകൾ പറയുന്നു. നിലനിൽപ്പ് അസാധ്യം :മേയ് ഒന്നുമുതൽ ഒറ്റയടിക്ക് ആയിരം രൂപയോളമാണ് പാചകവാതക സിലിൻഡറിന് വില വർധിപ്പിച്ചിരിക്കുന്നത്. വൈദ്യുതി, ജലം, പാൽ, പഴം, പച്ചക്കറി എന്നിവയ്ക്കുണ്ടായിരിക്കുന്ന വിലവർധനയ്‌ക്കും കടുത്ത തൊഴിലാളി ക്ഷാമത്തിനും പുറമേയാണ് ഇരുട്ടടിപോലെ സിലിൻഡറിന് വിലവർധിപ്പിച്ചത്. വിറകുകൊണ്ടുള്ള പാചകം എപ്പോഴും പ്രായോഗികമല്ല. മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത രീതിയിൽ ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റുകയാണ്. ഭക്ഷണവിതരണ മേഖലയിലെ സ്ഥാപനങ്ങളെ എം.എസ്.എമ്മിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ അനുവദിക്കണം. മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം എം.എൻ. ബാബു പ്രസിഡന്റ്, കേരള ഹോട്ടൽസ് ആൻഡ് ഫുഡ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!