കൊച്ചി: മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രികവെച്ച് സെൻസർ ബോർഡ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിക്കുകയായിരുന്നു. To advertise here, അതനുസരിച്ച് റീ-എഡിറ്റ് ചെയ്ത് സെൻസർ ബോർഡിന് സമർപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ റീ എഡിറ്റിങ് പൂർത്തിയായിട്ടുണ്ട്. ഒരു രാഷ്ട്രീയനേതാവിൻെറ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുള്ളതിനാൽ ആ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നതായാണ് സൂചന. ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മേയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുക. Content Highlights: Mahesh Narayanan's political thriller 'Patriot' undergoes mandatory censor cuts. Censor board requested name changes due to similarities with a politician's son. Re-editing process completed at Lal Media Studio, Kochi. The film is scheduled for a theatrical release on May 1, 2026 Published: 22 Apr 2026, 07:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വില്ലന് രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി സാമ്യം; ‘പേട്രിയറ്റി’ന് സെൻസർ ബോർഡിന്റെ കട്ട്
M
MathrubhumiSource Link
18 days ago