വില്ലേജ് ഓഫീസ് പരിസരത്തെ ചവർകൂനയിൽ തീപിടിച്ചു

വില്ലേജ് ഓഫീസ് പരിസരത്തെ ചവർകൂനയിൽ തീപിടിച്ചു

M
MathrubhumiSource Link
മാറനല്ലൂർ : വില്ലേജ് ഓഫീസ് പരിസരത്തെ ചവർകൂനയിൽ തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടുകൂടിയാണ് തീപ്പിടിത്തമുണ്ടായത്. ഓഫീസിന്റെ പരിസരത്തുനിന്ന് തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് മാറനല്ലൂർ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് കാട്ടാക്കടയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കുകയായിരുന്നു. ചുറ്റുമതിലോടുകൂടിയ വില്ലേജ് ഓഫീസ്, കഴിഞ്ഞ അഞ്ചുവർഷം മുൻപാണ് സ്ത്രീസൗഹൃദ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനുവേണ്ടി പൊളിച്ചുമാറ്റിയത്. To advertise here, എന്നാൽ, ചില തർക്കങ്ങളെത്തുടർന്ന് പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല. മതിൽ പൊളിച്ചുമാറ്റിയതോടുകൂടി വില്ലേജ് ഓഫീസ് പരിസരം സമൂഹവിരുദ്ധർ കൈയടക്കിയിരുന്നു. മനഃപൂർവം വില്ലേജ് ഓഫീസിൽ തീപ്പിടിത്തമുണ്ടാക്കാൻ ശ്രമിച്ചതാണോ എന്നതിനെ ക്കുറിച്ചും പോലീസ് സംശയിക്കുന്നുണ്ട്. Published: 05 Apr 2026, 12:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വില്ലേജ് ഓഫീസ് പരിസരത്തെ ചവർകൂനയിൽ തീപിടിച്ചു — Mathrubhumi… | Boolokam