വിളക്കുമാടം ക്ഷേത്രോത്സവം

വിളക്കുമാടം ക്ഷേത്രോത്സവം

M
MathrubhumiSource Link
പൊയിനാച്ചി : കരിച്ചേരി വിളക്കുമാടം വെങ്കിട്ടരമണ ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉണിച്ചൂർ കോവിലകം വട്ടക്കയം കരിച്ചേരി തറവാട് പ്രസിഡന്റ് കരിച്ചേരി ഗംഗാധരൻ നായർ അധ്യക്ഷനായി. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, പഞ്ചായത്തംഗം പ്രശാന്ത് പയറ്റിയാൽ, അഡ്വ. എ. ബാലകൃഷ്ണൻ നായർ, കരിച്ചേരി മോഹനൻ നായർ ബേപ്പ്, രവീന്ദ്രൻ കരിച്ചേരി, എം. ബാലകൃഷ്ണൻ നമ്പ്യാർ, കെ. കൃഷ്ണൻ പാക്കം, ഡോ. ടി.കെ. ശ്രീനിഷ് പാക്കം, കെ. കുമാരൻ നായർ കെട്ടിനുള്ളിൽ, ബേബി ബാലൻ നിട്ടാംകോട്, കെ. വിജയലക്ഷ്മി കൊവ്വൽ, ദിവാകരൻ കുഞ്ഞിത്തോട്, ഗോപാലകൃഷ്ണൻ ശാസ്താംകോട് എന്നിവർ സംസാരിച്ചു. ഉണിച്ചൂർ കോവിലകം വട്ടക്കയം കരിച്ചേരി തറവാട് കാരണവർ കെ. ബാലകൃഷ്ണൻ നായർ മീത്തൽവീട്, കൂക്കൾ നാരായണിയമ്മ, വി.വി. കാർത്യായനി, റിട്ട. ഡിവൈ.എസ്.പി. കെ. ദാമോദരൻ തച്ചങ്ങാട് എന്നിവരെ ക്ഷേത്രം ആഘോഷ കമ്മിറ്റി ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ കരിച്ചേരി മോഹനൻ നായർ ബേപ്പ്, നിർമാണ കമ്മിറ്റി ചെയർമാൻ കരിച്ചേരി ഗംഗാധരൻ നായർ, എച്ച്. ആയിത്താൻ എന്നിവരെ ക്ഷേത്രം സേവാസമിതി ആദരിച്ചു. കോഴിക്കോട് അദ്വൈതാശ്രമത്തിലെ ദേവാനന്ദപുരി പ്രഭാഷണം നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ക്ഷേത്രം സന്ദർശിച്ചു. To advertise here, Published: 23 Mar 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിളക്കുമാടം ക്ഷേത്രോത്സവം — Mathrubhumi | Boolokam | Boolokam