വീടും വാഹനങ്ങളും അടിച്ചുതകർത്തു To advertise here, ശാസ്താംകോട്ട : പടിഞ്ഞാറേ കല്ലട വിളന്തറയിലും വലിയപാടത്തും അഴിഞ്ഞാടി അക്രമികൾ. ബൈക്കിൽ പോകുകയായിരുന്ന രണ്ടു യുവാക്കളെ വിളന്തറയിൽവെച്ച് ക്രൂരമായി ആക്രമിക്കുകയും വലിയപാടം കോട്ടക്കുഴിമുക്കിനു സമീപം വിവാഹം നടക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി കണ്ണിൽക്കണ്ടതെല്ലാം അടിച്ചുതകർക്കുകയും ചെയ്തു. നാട്ടിൽ രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ ശാസ്താംകോട്ട പോലീസിനു കഴിഞ്ഞിട്ടില്ല. സംഭവമറിഞ്ഞ് വിവാഹവീട്ടിലേക്കെത്തിയ ചിലരെ കസ്റ്റഡിയിലെടുത്തെന്ന പരാതിയുമുയർന്നു. ഞായറാഴ്ച രാത്രി പത്തോടെ വിളന്തറ കോട്ടക്കാട്ടുമുക്കിലാണ് ആദ്യ ആക്രമണം നടക്കുന്നത്. തുറന്ന ജീപ്പിലും ബൈക്കിലുമായെത്തിയ എട്ടംഗ സംഘം ബൈക്കിൽ പോകുകയായിരുന്ന രണ്ടു യുവാക്കളെ തടഞ്ഞുനിർത്തി ചോദ്യംചെയ്തു. പിന്നാലെ ക്രൂരമായി മർദിച്ചു. ഒരാളുടെ തല തല്ലിപ്പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് അക്രമികൾ പോയത് വലിയപാടം ഭാഗത്തേക്കായിരുന്നു. അവിടെ വിവാഹം നടക്കുന്ന വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുനേരേയായിരുന്നു ആക്രമണം. കാറും ബൈക്കും ഉൾപ്പെടെ അടിച്ചുതകർത്തു. പിന്നാലെ വീട്ടിലേക്കു പാഞ്ഞ സംഘം ജനാലച്ചില്ലുകളും മുറ്റത്തുണ്ടായിരുന്ന കസേരകളുമുൾപ്പെടെ കണ്ണിൽക്കണ്ടതെല്ലാം തല്ലിത്തകർത്തു. ആക്രമണം ഭയന്ന് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ വീട്ടിൽനിന്ന് ഇറങ്ങിയോടി. മാരകായുധങ്ങളുമായിട്ടായിരുന്നു അഴിഞ്ഞാട്ടം. അതിനാൽ ആർക്കും തടുക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം സ്ഥലംവിട്ടത്. പോലീസ് എത്തിയപ്പോഴേക്കും അവർ രക്ഷപ്പെട്ടു. സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരനായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിലെന്നാണ് വിവരം. ശാസ്താംകോട്ട ഡിവൈ.എസ്.പി. ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ചു. അക്രമികളെ ഭയന്ന് മർദനമേറ്റ യുവാക്കൾ പരാതി നൽകാൻ ആദ്യം മടിച്ചതായാണ് വിവരം. Published: 07 Apr 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിളന്തറയിലും വലിയപാടത്തും അക്രമികളുടെ അഴിഞ്ഞാട്ടം
M
MathrubhumiSource Link
about 1 month ago