പ്രവൃത്തികൾ 15 ലക്ഷംരൂപ ചെലവിൽ To advertise here, കൊപ്പം : വിളയൂർപഞ്ചായത്തിൽ കുടിവെള്ളക്ഷാമ പരിഹാരത്തിനായുള്ള പൊതുകിണറുകളുടെ നവീകരണം തുടങ്ങി. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 18 പൊതുകിണറുകളാണ് നവീകരിക്കുന്നത്. 15 ലക്ഷംരൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികൾ നടപ്പാക്കുന്നത്. വർഷങ്ങളായി നവീകരിക്കാതെകിടക്കുന്ന കിണറുകൾ മണ്ണെടുത്തും ആഴംകൂട്ടിയും നവീകരിക്കുന്നുണ്ട്. നാലാംവാർഡിൽ ഉൾപ്പെടുന്ന കണ്ടേങ്കാവിലെ പൊതുകുളത്തിന്റെ നവീകരണപ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തൂതപ്പുഴയോടുചേർന്ന് കിടക്കുന്ന വിളയൂർപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങളെക്കുറിച്ച് ‘മാതൃഭൂമി’ പരമ്പര നൽകിയിരുന്നു. തുടർന്നായിരുന്നു വേനൽക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്ത് പൊതുകിണറുകളുടെ നവീകരണം പ്രഖ്യാപിച്ചത്. ഇപ്പോൾ നവീകരണ പ്രവൃത്തികളും തുടങ്ങി. വേനൽക്കാലത്ത് മാത്രമല്ല, വർഷകാലത്തും ആവശ്യമുള്ളവർക്ക് കുടിവെള്ളത്തിനായി പൊതുകിണറുകൾ ഉപയോഗപ്രദമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പ്രവൃത്തികൾ നടത്തുന്നത്. ഒരുമാസത്തിനകംതന്നെ 18 കിണറുകളുടെയും നവീകരണപ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ പറഞ്ഞു. ഇതോടൊപ്പംതന്നെ മുടങ്ങിക്കിടക്കുന്ന പല ചെറുകിട കുടിവെള്ള പദ്ധതികളുടെ പുനരുജ്ജീവനവും ലക്ഷ്യമിടുന്നുണ്ട്. വേനൽക്കാലത്തെ കുടിവെള്ളക്ഷാമ പരിഹാരംതന്നെയാണ് ഇതിലൂടെയും ലക്ഷ്യമിടുന്നത്. Published: 17 Apr 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
