വിളയൂർ-കൈപ്പുറം റോഡ് നവീകരണം To advertise here, കൊപ്പം : വിളയൂർ-കൈപ്പുറം പാതയുടെ നവീകരണത്തിന്റെ ഭാഗമായി വിളയൂർ സെൻട്രൽ റോഡ് ഉയർത്തുന്ന പ്രവൃത്തികൾ ചൊവ്വാഴ്ച ആരംഭിക്കും. രണ്ടുദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയാണ് റോഡ് ഉയർത്തുന്നത്. റോഡിന്റെ തകർന്ന ഭാഗങ്ങൾ പൊളിച്ച് മാറ്റിയുള്ള പ്രവൃത്തികളും തുടങ്ങി. അഞ്ചുകോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൽ നവീകരണം നടപ്പാക്കുന്നത്. കൊപ്പം വളാഞ്ചേരി പാതയെയും, കൊപ്പം പെരിന്തൽമണ്ണ പാതയെയും ബന്ധിപ്പിക്കുന്നതാണ് വിളയൂർ കൈപ്പുറം റോഡ്. 10 വർഷം മുൻപ് റബ്ബറൈസ് ചെയത് റോഡിലെ പല ഭാഗത്തും തകർച്ച രൂക്ഷമാണ്. കുടിവെളളപൈപ്പുകൾ പൊട്ടി കുടിവെളളം പാഴാകുന്നതും റോഡ് തകർച്ച ആക്കം കൂടി. ഈ സാഹചര്യത്തിലാണ് പാത നവീകരിക്കാൻ പദ്ധതിയായത്. നവീകരണത്തിന്റെ ഭാഗമായി കാളാഞ്ചിറയിൽ രണ്ട് ഓവ് പാലങ്ങൾ പുതുക്കി പണിതു. എടപ്പലം, പേരടിയൂർ ഭാഗങ്ങളിൽ സംരക്ഷണഭിത്തികളുടെ നിർമാണവും നടക്കുന്നുണ്ട്. കൈപ്പുറം റോഡിൽനിന്നും വിളയൂർ സെന്ററിലേക്ക് തിരിയുന്ന ഭാഗത്താണ് ഉയരം കൂടുന്നത്. 100 മീറ്ററോളം ഭാഗം ഉയർത്തും. ഇതിനായാണ് രണ്ടുദിവസം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. വാഹനങ്ങൾ കരിങ്ങനാട് ഉദയപുരം റോഡ് വഴിയും, വിളയൂർ യു.പി. സ്‌കൂൾ റോഡ് വഴിയും യാത്ര ചെയ്യണമെന്ന് ഷൊർണൂർ അസി. എൻജിനിയർ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് നിയന്ത്രണം. മഴയ്ക്കു മുൻപ് റബ്ബറൈസിങ് പ്രവൃത്തികൾ നടപ്പാക്കി റോഡ് നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. Published: 17 Mar 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
