വിളയൂർ കളരിക്ഷേത്രത്തിൽ ഉത്സവത്തിന് കൂറയിട്ടു

വിളയൂർ കളരിക്ഷേത്രത്തിൽ ഉത്സവത്തിന് കൂറയിട്ടു

M
MathrubhumiSource Link
കൊപ്പം : വിളയൂർ കളരി ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് കൂറയിട്ടു. തന്ത്രി ആമയൂർമന രാമൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്. To advertise here, വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, ഉച്ചപ്പാട്ട് എന്നിവയുണ്ടായി. ക്ഷേത്ര ട്രസ്റ്റി ചെയർമാൻ നാരായണദാസ്, ട്രസ്റ്റി അംഗം മണികണ്ഠദേവൻ, ആഘോഷക്കമ്മിറ്റി പ്രസിഡന്റ് സി. ശശികുമാർ, സെക്രട്ടറി ബി.വി. ഹരിദാസ്, ഖജാൻജി രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാത്രി 8.30-ന് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ ദക്ഷയാഗം കഥകളി നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവാതിരക്കളി, നൃത്തപരിപാടികൾ, ഐശ്വര്യദീപ സമർപ്പണം, ഓട്ടൻതുള്ളൽ ഉൾപ്പെടെയുള്ള പരിപാടികളും നടക്കും. 30-ന് പുറപ്പാടും ഏപ്രിൽ ഒന്നിന് ആറാട്ടും ആഘോഷിക്കും. Published: 26 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിളയൂർ കളരിക്ഷേത്രത്തിൽ ഉത്സവത്തിന് കൂറയിട്ടു — Mathrubhumi… | Boolokam