വിളയൂർ-കൈപ്പുറം റോഡ് നവീകരണം To advertise here, കൊപ്പം : വിളയൂർ-കൈപ്പുറം പാതയുടെ നവീകരണത്തിന്റെ ഭാഗമായി വിളയൂർ സെന്ററിൽ റോഡ് ഉയർത്തുന്ന പണി തുടങ്ങി. കൂരാച്ചിപ്പടി പാതയുടെ വിളയൂർ സെന്റർ ഭാഗത്തെ 100 മീറ്ററോളം ഭാഗമാണ് ഉയർത്തുന്നത്. ഇവിടെ കുത്തനെയുള്ള ഇറക്കമാണ്. റോഡിന്റെ ഈ ഘടന അപകടങ്ങൾക്ക് ഇടവരുത്തുന്ന സാഹചര്യത്തിലാണ് റോഡ് ഉയർത്തുന്നത്. ബുധനാഴ്ചയും ഈ പാതയിലൂടെയുളള ഗതാഗതം നിരോധിച്ച് പണി നടക്കും. നിലവിലെ റോഡ് പൂർണ മായും പൊളിച്ചുമാറ്റി മെറ്റലും മറ്റും ഉപയോഗിച്ച് റോഡ് ഉയർത്തി റബ്ബറൈസ് ചെയ്യുകയാണ്. 5.76 കോടി രൂപ ചെലവഴിച്ചാണ് 10 കിലോമിറ്ററോളം വരുന്ന പാതയുടെ നവീകരണം നടക്കുന്നത്. പാതയുടെ വിളയൂർ പഞ്ചായത്തിൽ വരുന്ന ഭാഗത്തുമാത്രം നാലിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ഇത് റോഡിന്റെ തകർച്ചയ്ക്ക് ഇടയായിട്ടുണ്ട്. പൊട്ടിയ പൈപ്പുകൾ നേരെയാക്കി കുടിവെള്ളം പാഴാകുന്നത് തടയാനാവശ്യമായ നടപടികൾ വേണമെന്ന് ജില്ലാ പഞ്ചായത്തംഗം ഇസ്മായിൽ വിളയൂർ ആവശ്യപ്പെട്ടു. നേരത്തെ പൈപ്പുകൾ മുറിച്ചുമാറ്റിയ ഭാഗങ്ങളിലാണ് കുടിവെള്ളം പാഴാകുന്നത്. ഇതു പരിഹാരിക്കാതെകിടക്കുന്നത് റോഡ് നവീകരണത്തിനും വെല്ലുവിളി ഉയർത്തുമെന്നയാക്ഷേപമുണ്ട്. Published: 18 Mar 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
