കൂറ്റനാട് : വിളവെടുപ്പ് കഴിഞ്ഞ് ഒന്നരമാസമായിട്ടും ചാലിശ്ശേരി പെരുമണ്ണൂർ പാടശേഖരങ്ങളിലും അയൽപ്രദേശത്തുമുള്ള പാടശേഖരങ്ങളിലും ഇനിയും നെല്ലുസംഭരണം നടന്നില്ല. ചെറിയമഴക്കാറ് വന്നാൽപോലും ഇവിടുത്തെ കർഷകരുടെ നെഞ്ചിടിപ്പേറുകയാണ്. ചാലിശ്ശേരിയിലെ പാടശേഖരങ്ങളിൽ നെൽച്ചാക്കുകൾ നിറഞ്ഞിരിക്കയാണ്. പെരുമണ്ണൂർ പാടശേഖരത്തിൽ മാത്രം മുന്നൂറിലധികം നെൽച്ചാക്കുകളാണുള്ളത്. To advertise here, സംഭരണത്തിനു ടോക്കൺ നൽകി ഒന്നരമാസം പിന്നിട്ടിട്ടും മില്ലുകൾ നെല്ലെടുക്കാനെത്തിയിട്ടില്ലെന്ന് ചാലിശ്ശേരിയിലെ ജൈവകർഷകനായ കെ.എസ്. രാജേന്ദ്രൻ പറഞ്ഞു. ആദ്യം കരാറെടുത്ത മില്ലുകൾ കാലുമാറിയതോടെയാണ് ചാലിശ്ശേരിയിലെ കർഷകരുടെ ദുരിതം തുടങ്ങിയത്. കഴിഞ്ഞയാഴ്ച നെല്ലെടുക്കാൻ മില്ലുകാർ എത്തുമെന്ന അറിയിപ്പ് പാടശേഖരസമിതിയിൽനിന്ന് ലഭിച്ചെങ്കിലും ഇതുവരെ കർഷകരെ ആരും സമീപിച്ചില്ലെന്നും കർഷകർ പറയുന്നു. വീടിനോടുചേർന്ന് കൈയാലയോ മറ്റു സൗകര്യങ്ങളോ ഉള്ളവർ ഇവിടെയാണ് നെല്ലു സൂക്ഷിച്ചത്. ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തവർ മാത്രമാണ് പാടശേഖരങ്ങളിൽ ചാക്കുകളിലാക്കി ടാർപോളിനിട്ട് സൂക്ഷിച്ചത്. പന്നികൾ കുത്തി കേടുവരാതിരിക്കാൻ കർഷകർ മാറിമാറി കാവലിരിക്കുകയുംവേണം. വിഷയത്തിൽ ഇടപെട്ട പാടശേഖരസമിതി പ്രവർത്തകരും പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളും കളക്ടർമുതൽ മുഖ്യമന്ത്രിയുടെ ഓഫീസിൽവരെ പരാതിനൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരമാവുന്നില്ലെന്ന് ചാലിശ്ശേരി പഞ്ചായത്ത് പാടശേഖരസമിതി കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് പൊന്നുള്ളി മോഹനൻ, സെക്രട്ടറി പി.ബി. സുനിൽകുമാർ എന്നിവർ പറഞ്ഞു. മില്ലുകൾ ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ കിഴിവ് അഞ്ചുശതമാനമാണ്. നെല്ല് പൂർണമായും പതിരുനീക്കി നന്നാക്കി കരുതിവെച്ചിട്ടുള്ള നെല്ലിനും വലിയകിഴിവ് ചോദിക്കുന്നുണ്ടെന്നും കർഷക കോഡിനേഷൻ ഭാരവാഹികൾ പറഞ്ഞു. മഴ പെയ്യുന്നതിനുമുൻപ് ശേഖരിച്ച നെല്ല്, പാടത്തുനിന്ന് മാറ്റിയില്ലെങ്കിൽ പൂർണമായും കേടുവരാനുള്ള സാധ്യതയുണ്ടെന്നും കർഷകർ പരാതിപ്പെടുന്നു. Published: 16 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിളവെടുത്തിട്ട് ഒന്നരമാസം 300 ചാക്ക് നെല്ല് പാടത്തുതന്നെ
M
MathrubhumiSource Link
about 2 months ago