തലശ്ശേരി : വിവാഹം കെ. സ്മാർട്ടിലൂടെ രജിസ്റ്റർചെയ്ത് 16 മിനിറ്റിനകം ദമ്പതിമാർക്ക് തലശ്ശേരി നഗരസഭ സർട്ടിഫിക്കറ്റ് നൽകി. കോടിയേരിയിലെ എം.പി. നവീൻ കുമാറിന്റെയും പി.കെ. ശ്രേയയുടെയും വിവാഹമാണ് രജിസ്റ്റർചെയ്ത് സർട്ടിഫിക്കറ്റ് നൽകിയത്. അവധി ദിവസമായ ഞായറാഴ്ച തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിലാണ് വിവാഹം നടന്നത്. To advertise here, നഗരസഭാ കൗൺസിലർ കെ.പി. റീജ വിവാഹവേദിയിൽ സർട്ടിഫിക്കറ്റ് നൽകി. അവധിദിനത്തിൽ ജോലിചെയ്ത തലശ്ശേരി രജിസ്ട്രാർ ബിന്ദുമോൾ സബ് രജിസ്ട്രാർ ലിജിന എന്നിവരെ നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അഭിനന്ദിച്ചു. Published: 04 May 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിവാഹം രജിസ്റ്റർചെയ്ത് 16 മിനിറ്റിനകം സർട്ടിഫിക്കറ്റ്
M
MathrubhumiSource Link
about 2 hours ago
