നെടുങ്കണ്ടം : ഹൈറേഞ്ച് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ, യൂണിയന് കീഴിലുള്ള കരയോഗങ്ങളിലെ കുടുംബങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ എകീകരിക്കുന്നതിന്റെ ഭാഗമായി കരയോഗ ഭാരവാഹികൾക്കുള്ള പരിശീലന പരിപാടി ‘മാംഗല്യം’ സമാപിച്ചു. To advertise here, കാഞ്ചിയാർ ശ്രീദേവിവിലാസം എൻ.എസ്.എസ്. കരയോഗമന്ദിരത്തിൽ നടന്ന പരിപാടിയുടെ സമാപനം ഹൈറേഞ്ച് എൻ.എസ്.എസ്. യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ആധ്യാത്മിക പഠനകേന്ദ്രം കോഡിനേറ്റർ ബി.സി. അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. യൂണിയൻ ഭരണസമിതി അംഗങ്ങളായ ഹരി എസ്.നായർ, കെ.എൻ. സുകുമാരൻ നായർ, കെ.കെ. ഗോപകുമാർ മുരിക്കടി, കെ.ശശികുമാർ, എൻ.എസ്.എസ്. പ്രതിനിധി സഭാംഗം എ.എസ്. ശ്യാം സുന്ദര പ്രസാദ്, യൂണിയൻ സെക്രട്ടറി പി.ടി. അജയൻ നായർ, മേഖലകളിലെ കരയോഗം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഹൈറേഞ്ച് എൻ.എസ്.എസ്. യൂണിയനിലെ കട്ടപ്പന, തോപ്രാംകുടി, പീരുമേട്, കൊച്ചറ, ബാലഗ്രാം, നെടുങ്കണ്ടം മേഖലകളിലെ കരയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. Published: 20 Apr 2026, 12:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
