വിവാഹബന്ധം വഷളാക്കുന്നവരിൽ ബന്ധുക്കളും-ജസ്റ്റിസ് ബി.െകമാൽ പാഷ

വിവാഹബന്ധം വഷളാക്കുന്നവരിൽ ബന്ധുക്കളും-ജസ്റ്റിസ് ബി.െകമാൽ പാഷ

M
MathrubhumiSource Link
പുനലൂർ :വിവാഹബന്ധങ്ങൾ വേർപെട്ടുപോകുന്നതിൽ പലപ്പോഴും ആ കക്ഷികളെക്കാൾ കാരണക്കാരാകുന്നത് അവരുടെ ജീവിതത്തിൽ ഇടയ്ക്കുകയറി കാര്യങ്ങൾ വഷളാക്കുന്ന ബന്ധുക്കളോ സമാനമായ മറ്റുള്ളവരോ ആണെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. െകമാൽ പാഷ. To advertise here, ഇക്കാര്യം സമൂഹം തിരിച്ചറിയേണ്ട യാഥാർഥ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുനലൂരിൽ പ്രിയദർശിനി ഫൗണ്ടേഷൻ ആരംഭിച്ച സൗജന്യ നിയമസഹായവേദിയായ നിയമദർശിനിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ സി.ബി. വിജയകുമാർ അധ്യക്ഷനായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ, മുൻ അഡീഷണൽ ഹെൽത്ത് ഡയറക്ടർ ഡോ. ടി.വി. വേലായുധൻ, മുൻ ജില്ലാ ജഡ്ജി എസ്. ഷാജഹാൻ, മുൻ സബ് ജഡ്ജി എൻ. ഭാസ്കരൻകുട്ടി. കെ. വിജയകുമാർ, ക്രിസ്റ്റഫർ രാജൻ, കുമാർ പുനലൂർ, കലയനാട് സുകുമാരൻ, എച്ച്. സലിംരാജ് തുടങ്ങിയവർ പ്രസംഗിച്ചു. Published: 27 Mar 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹബന്ധം വഷളാക്കുന്നവരിൽ ബന്ധുക്കളും-ജസ്റ്റിസ് ബി.െകമാൽ പ… | Boolokam