വിവാഹാഭ്യർഥന നിരസിച്ചതിന് ജിമ്മിലെ ട്രെയിനറെ കൊലപ്പെടുത്താൻ ശ്രമം

വിവാഹാഭ്യർഥന നിരസിച്ചതിന് ജിമ്മിലെ ട്രെയിനറെ കൊലപ്പെടുത്താൻ ശ്രമം

M
MathrubhumiSource Link
പ്രതി വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു To advertise here, പാറശ്ശാല : വിവാഹാഭ്യർഥന നിരസിച്ചതിന് ജിമ്മിലെ ട്രെയിനറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. യുവതിയെ ആക്രമിച്ചയാൾ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കൊച്ചോട്ടുകോണം സ്വദേശിനിയായ കാവ്യ(24) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും ആത്മഹത്യയ്ക്കു ശ്രമിച്ച പാറശ്ശാല കരുമാനൂർ സ്വദേശി അശ്വന്ത്(26) തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിലും ചികിത്സയിലാണ്. പ്ലാമൂട്ടുക്കടയ്ക്കു സമീപത്തുള്ള ജിമ്മിൽ ട്രെയിനറാണ് പരിക്കേറ്റ കാവ്യ. മുൻപരിചയമുള്ള അശ്വന്ത് കാവ്യയോടു വിവാഹാഭ്യർഥന നടത്തിയെങ്കിലും അവർ നിരസിച്ചു. സാമൂഹികമാധ്യമങ്ങളിൽ അശ്വന്തിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അശ്വന്ത് തിങ്കളാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ പ്ലാമൂട്ടുക്കടയിലെ ജിമ്മിനു സമീപത്തെത്തി കാത്തുനിൽക്കുകയായിരുന്നു. എല്ലാവരും പോയതിനുശേഷം പുറത്തേക്കുവന്ന കാവ്യയെ കത്തികൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ചു. കഴുത്തിലും നെഞ്ചിലും മുറിവേറ്റ കാവ്യ ജിമ്മിനുള്ളിലേക്ക്‌ ഓടിക്കയറി. പിന്നാലെ ജിമ്മിനുള്ളിലെത്തിയ അശ്വന്ത് കൈവശമുണ്ടായിരുന്ന വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരഞ്ഞെടുപ്പുപ്രചാരണവുമായി ബന്ധപ്പെട്ട് ജിമ്മിലെത്തിയ പൊതുപ്രവർത്തകരാണ് പരിക്കേറ്റുകിടന്ന കാവ്യയെ കണ്ടത്. തുടർന്ന് കാവ്യയെ ആശുപത്രിയിലേക്കു മാറ്റി. പാറശ്ശാല പോലീസ് സ്ഥലത്തെത്തി അശ്വന്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും വിഷംകഴിച്ചതായി വെളിപ്പെടുത്തിയതോടെ ഇയാളെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പാറശ്ശാല പോലീസ് കേസെടുത്തു. Published: 31 Mar 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹാഭ്യർഥന നിരസിച്ചതിന് ജിമ്മിലെ ട്രെയിനറെ കൊലപ്പെടുത്താൻ… | Boolokam