തിരക്കു പിടിച്ച ജീവിതത്തിൽ പലപ്പോഴും ആരോഗ്യകാര്യങ്ങളെ അവഗണിക്കുന്നവർ ഏറെയാണ്. ആരോഗ്യം തകരാറിലാവുന്ന സാഹചര്യങ്ങളിൽ ശരീരം പലപ്പോഴും പലതരം ലക്ഷണങ്ങൾ പ്രകടിപ്പിക്കും. അതുപോലെതന്നെ ആരോഗ്യകരമായ ശരീരമാണെന്നത് സൂചിപ്പിക്കാനും ചില ലക്ഷണങ്ങളുണ്ടാകുമെന്നു പറയുകയാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ സൗരഭ് സേഥി. അനാരോഗ്യകരമാണോ എന്നു സംശയിച്ചേക്കാവുന്ന ചില ചില ലക്ഷണങ്ങളും അസ്വസ്ഥകളും ആരോഗ്യകരമാണെന്നതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. To advertise here, ഇടയ്ക്കിടെ വിശക്കുന്നത് ഇടയ്ക്കിടെ വിശക്കുന്നതിൽ പരാതിപ്പെടുന്നവരാണോ? എന്നാൽ, അത് നല്ല ലക്ഷണമാണെന്നാണ് ഡോ. സൗരഭ് പറയുന്നത്. ഓരോ മൂന്നുനാല് മണിക്കൂറിനിടയിലും വിശക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെട്ട നിലയിലാണെന്നാണ് വ്യക്തമാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന്റെയും ശരീരം ഊർജം ഉപയോഗിക്കുന്നതിന്റെയും തോത് കൃത്യമാണെന്നതും സൂചിപ്പിക്കുന്നു. വേഗത്തിൽ വിയർക്കുന്നത് എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ വേഗത്തിൽ വിയർക്കുന്നതു നല്ല ലക്ഷണമാണ്. ശരീരം ഫലപ്രദമായി തണുപ്പിക്കുന്നുവെന്നതാണ് അർഥമാക്കുന്നത്. ആരോഗ്യകരമായ ശരീരമുള്ളവരിലാണ് ഇത് നടക്കുക. തുടർച്ചയായി സ്വപ്നം കാണുന്നത് തുടർച്ചയായി സ്വപ്നം കാണുന്നതും ആരോഗ്യകരമായ ലക്ഷണമാണ്. ആഴത്തിലുള്ള ഉറക്കം കിട്ടുന്നുണ്ടെന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനും മാനസികാവസ്ഥ മെച്ചപ്പെടുന്നതിനും സുഖകരമായ ഉറക്കം അത്യന്താപേക്ഷിതമാണ്. ഇടയ്ക്കിടെയുള്ള തുമ്മൽ പലപ്പോഴും തുമ്മൽ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെട്ട രീതിയിലാണെന്നത് സൂചിപ്പിക്കുന്നുവെന്ന് ഡോ. സൗരഭ് പറയുന്നു. ശ്വസനേന്ദ്രിയ വ്യവസ്ഥയിൽനിന്ന് അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുക്കളെ ശരീരം നീക്കം ചെയ്യുന്ന രീതിയാണിത്. ഒരേസമയത്ത് ഉറക്കം വരുന്നത് ദിവസവും ഒരേ സമയത്ത് ഉറക്കം വരുന്നതും നല്ല ലക്ഷമാണ്. ശരീരത്തിന്റെ ജൈവഘടികാരം കൃത്യമായ രീതിയിലാണ് പോകുന്നതെന്നത് സൂചിപ്പിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലും ഇത് പ്രധാനമാണ്. ഭക്ഷണം വൈകുമ്പോൾ മാനസികാവസ്ഥ മാറുന്നത് ഭക്ഷണം കഴിക്കാൻ വൈകുമ്പോൾ സങ്കടവും ദേഷ്യവുമൊക്കെ തോന്നുന്നവരുണ്ട്. ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവിന് കൃത്യമായി നിയന്ത്രിക്കുകയും ഊർജം ആവശ്യമുണ്ടെന്ന സൂചന നൽകുന്നതുമാണിത്. കൂടാതെ, ഭക്ഷണത്തിന്റെ ഗന്ധം ലഭിക്കുമ്പോൾ വിശക്കുന്നതും ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ സജീവമാണെന്നതാണ് സൂചിപ്പിക്കുന്നത്. എളുപ്പത്തിൽ മുറിവുണങ്ങുന്നത് ചെറിയ മുറിവുകൾ എളുപ്പത്തിൽ ഉണങ്ങുന്നുണ്ടെങ്കിൽ അതും രോഗപ്രതിരോധ സംവിധാനം മികച്ച നിലയിൽ പ്രവർത്തിക്കുന്നതിന്റെ ലക്ഷണമാണ്. കൂടാതെ പിങ്ക് നിറത്തിലുള്ള മൃദുവായ നഖവും ശരീരത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്. പിങ്ക് നിറത്തോടയെുള്ള നാവും കുടലിന്റെ ആരോഗ്യവും ദഹനപ്രക്രിയയും മെച്ചപ്പെട്ട നിലയിലാണെന്നത് സൂചിപ്പിക്കുന്നുവെന്ന് ഡോ.സൗരഭ് പറയുന്നു. Content Highlights: Frequent hunger indicates an efficient metabolism., Sweating during activity shows effective body cooling., Frequent dreaming is a sign of deep, restorative sleep., Sneezing is a sign of a responsive immune system., Consistent sleep patterns reflect a healthy circadian rhythm., Quick wound healing and physical indicators like nail color show good nutrient absorption. Published: 22 Apr 2026, 02:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിശക്കുമ്പോൾ ദേഷ്യം വരുന്നുണ്ടോ? ഇടയ്ക്കിടെ സ്വപ്നം കാണുന്നുണ്ടോ? ഇതെല്ലാം നല്ല ലക്ഷണമെന്ന് ഡോക്ടർ
M
MathrubhumiSource Link
18 days ago