വിശുദ്ധ മക്കയിലെ ഹറമിൽ ഹൃദയാഘാത ചികിത്സാ മേഖല ഒരുങ്ങി

വിശുദ്ധ മക്കയിലെ ഹറമിൽ ഹൃദയാഘാത ചികിത്സാ മേഖല ഒരുങ്ങി

M
MathrubhumiSource Link
മക്ക: മക്കയിലെത്തുന്ന വിശ്വാസികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മികച്ച മറ്റൊരു സേവന സൗകര്യം കുടി ഒരുക്കുകയാണ് അധികൃതർ. വിശുദ്ധ ഹറമിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയുടെ നേതൃത്വത്തിൽ പൂർണ്ണമായും പ്രവർത്തിക്കുന്ന 'സേഫ് ഹാർട്ട് സോൺ' മക്ക ഹെൽത്ത് ക്ലസ്റ്റർ പ്രവർത്തനം സ്ഥാപിച്ചുകൊണ്ടാണ് വിശ്വാസികളുടെ ആരോഗ്യ സംരക്ഷണത്തിനും ജീവൻ രക്ഷിക്കാനുമായി പുതിയ കേന്ദ്രം നിലവിൽ വന്നിട്ടുള്ളതു. ഹൃദയ സംബന്ധമായ അടിയ ചികിത്സ നൽകുന്നതിന് മെഡിക്കൽ ഇടപെടൽ പ്രാപ്തമാക്കുംവിധമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. To advertise here, സൗദി വിഷൻ 2030-നോടനുബന്ധിച്ചു ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഉംറ കർമ്മത്തിനും മറ്റ് ആരാധനക്കും ഹറമിലെത്തുന്നവർക്ക് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടിട്ടുള്ളത്. പദ്ധതിയിൽ 10 കാർഡിയാക് ഇന്റൻസീവ് കെയർ കിടക്കകളും, 30 ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ പ്രത്യേക മെഡിക്കൽ സംഘവും ഉൾപ്പെടുന്നു. അൽ-ഹറാം ആശുപത്രിയിലെ ഒരു മൊബൈൽ കത്തീറ്ററൈസേഷൻ ലബോറട്ടറി വഴിയാണ് ഇന്റർവെൻഷണൽ കാർഡിയോളജി സേവനങ്ങൾ നൽകുക. എക്സ്ട്രാകോർപോറിയൽ മെംബ്രൻ ഓക്സിജനേഷൻ (എംകോ) പോലുള്ള ജീവൻ രക്ഷിക്കുന്ന ഉപകരണങ്ങൾ, കാർഡിയാക് സ്റ്റെന്റുകൾ, പ്രത്യേക മരുന്നുകൾ തുടങ്ങിയ ഇന്റർവെൻഷണൽ കാർഡിയോളജി സപ്ലൈകൾ ഉൾപ്പെടെയുള്ള ഗുരുതരമായ കേസുകൾക്ക് വിപുലമായ മെക്കാനിക്കൽ പിന്തുണയും ഈ സൗകര്യം നൽകുന്നു. കത്തീറ്ററൈസേഷന് ശേഷമുള്ള പരിചരണത്തിനും രോഗികളെ റഫർ ചെയ്യുന്നതിനും അംഗീകൃത ക്ലിനിക്കൽ പാതകൾ പ്രയോഗിക്കും. ഹൃദയാഘാത രോഗികൾക്ക് ചികിത്സാ സമയം കുറയ്ക്കുന്നതിലൂടെയും വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കുന്നതിലൂടെയും ഫലങ്ങൾ മെച്ചപ്പെടുത്താൻ ഈ സംരംഭം സഹായകമാകും. പ്രത്യേകിച്ച് റംസാനിലെയും ഹജ്ജ് സീസണിലെയും തിരക്കേറിയ സമയങ്ങളിൽ. ഇത് പ്രാദേശിക ആരോഗ്യ സംരക്ഷണത്തിനുള്ളിലെ സംയോജനവും വർദ്ധിപ്പിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിശുദ്ധ മക്കയിലെ ഹറമിൽ ഹൃദയാഘാത ചികിത്സാ മേഖല ഒരുങ്ങി — Mat… | Boolokam