വിശുദ്ധ സ്മരണയിൽ തലശ്ശേരി അതിരൂപതാ മൂറോൻതൈലം വെഞ്ചരിപ്പ്

വിശുദ്ധ സ്മരണയിൽ തലശ്ശേരി അതിരൂപതാ മൂറോൻതൈലം വെഞ്ചരിപ്പ്

M
MathrubhumiSource Link
ആലക്കോട് : ദൈവസ്നേഹാഗ്നിയുടെ വിശുദ്ധിനിറഞ്ഞ അന്തരീക്ഷത്തിൽ തലശ്ശേരി അതിരൂപത മൂറോൻതൈലം വെഞ്ചരിപ്പ് കർമം ആലക്കോട് സെയ്‌ന്റ്‌ മേരീസ് ഫൊറോന ദൈവാലയത്തിൽ നടന്നു. അതിരൂപതയിലെ മുഴുവൻ വൈദികരും പങ്കെടുത്ത ചടങ്ങിൽ പ്രാർഥനാസ്തുതികൾക്കിടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി വെഞ്ചരിപ്പ് കർമം നിർവഹിച്ചു. സാധാരണ രൂപതാ കത്തീഡ്രൽ ദൈവാലയത്തിൽ നടത്തുന്ന ചടങ്ങാണിത്. ആർച്ച് ബിഷപ്പ് (ഇമേരിറ്റസ്) മാർ ജോർജ് ഞരളക്കാട്ട്, വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫാ. ഡോ. ജോസഫ് കാക്കരമറ്റം, ചെമ്പേരി ലൂർദ് മാതാ ബസലിക്ക ദൈവാലയ റെക്ടർ ഡോ. ജോർജ് കാഞ്ഞിരക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു. ആലക്കോട് ഫൊറോന വികാരി ഫാ. ആൻറണി പുന്നൂർ, ഫാ. നിതിൻ ചെറുനിലം, ഫാ. അമൽ പേങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പുമാരെ സ്വീകരിച്ചു. സെയ്‌ന്റ് മേരീസ് ഓഡിറ്റോറിയത്തിൽനിന്ന് വൈദികർ പ്രദക്ഷിണമായാണ് ദൈവാലയത്തിൽ എത്തിയത്. ദൈവവരപ്രസാദത്തിന്റെ ദൃശ്യരൂപമാണ് മൂറോൻ തൈലമെന്നും വിശ്വാസികളുടെ മേൽ മായാത്ത മുദ്ര പതിപ്പിക്കുന്നതാണ് ഈ തൈലാഭിഷേകമെന്നും മാർ ജോസഫ് പാംപ്ളാനി പറഞ്ഞു. To advertise here, അതിരൂപതയിലെ 394 വൈദികരിൽ ഇന്ത്യയിൽ ശുശ്രൂഷചെയ്യുന്ന മുഴുവൻ പേരും വർഷത്തിലൊരിക്കൽ ഔദ്യോഗിക സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് ഈ കർമത്തിൽ പങ്കെടുക്കാറുണ്ട്. കൂട്ടായ്മയുടെ ഭാഗമായി വൈദികർ ഇവിടെ വിശ്വാസപ്രഖ്യാപനവും നടത്തും. അടുത്ത ഒരുവർഷം രൂപതയിലെ 14 ഡീക്കൻമാർ വൈദികപട്ടം സ്വീകരിക്കാനും ദൈവാലയങ്ങളുടെയും പ്രാർഥനാലയങ്ങളുടെയും വെഞ്ചരിപ്പിനും മറ്റും ഈ മൂറോൺതൈലമാണ് ഉപയോഗിക്കുന്നത്. Published: 31 Mar 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിശുദ്ധ സ്മരണയിൽ തലശ്ശേരി അതിരൂപതാ മൂറോൻതൈലം വെഞ്ചരിപ്പ് —… | Boolokam