വിശ്വാസദീപ്തിയിൽ പെസഹ തിരുകർമങ്ങൾ

വിശ്വാസദീപ്തിയിൽ പെസഹ തിരുകർമങ്ങൾ

M
MathrubhumiSource Link
വൈക്കം : ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകകാട്ടി യേശുനാഥൻ 12 ശിഷ്യന്മാരുടെ കാൽകഴുകി ശ്രുശ്രൂഷിച്ചതിന്റെ ഓർമ്മപുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു. To advertise here, വൈക്കം സെയ്ന്റ് ജോസഫ് ഫൊറോനാപള്ളിയുടെ കീഴിലുള്ള 19 ഇടവക ദേവാലയങ്ങളിൽ പെസഹാവ്യാഴാഴ്ചയുടെ തിരുകർമങ്ങൾ നടത്തി. യേശുനാഥൻ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ശ്രുശ്രൂഷിച്ചതിന്റെ സ്മരണയിൽ എല്ലാ ദേവാലയങ്ങളിലും കാൽകഴുകൽ ശ്രുശ്രൂഷ പ്രധാന ചടങ്ങായി നടത്തി. വൈക്കം ഫൊറോനാ പള്ളിയിൽ വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. നടേൽപള്ളിയിൽ വികാരി ആന്റണി പരവര, ചെമ്പ്പള്ളിയിൽ ഫാ. വർഗീസ് പയനുങ്കൽ, ഉദയനാപുരം പള്ളിയിൽ ഫാ. തോമസ് മംഗലശ്ശേരി, തോട്ടകം പള്ളിയിൽ ഫാ. വർഗീസ് മേനാച്ചേരി, ചെമ്മനത്തുകര പള്ളിയിൽ ഫാ. സുബിൻ പാറയ്ക്കൽ, കൊട്ടാരപള്ളിയിൽ ഫാ. സിബിൻ പെരേപ്പാടൻ, ടി.വി പുരം പള്ളിയിൽ ഫാ. ഡിനോ മാണിക്യത്താൻ, കൊതവറ പള്ളിയിൽ ഫാ. ഷിജോ കോനുപറമ്പൻ, ഉല്ലല പള്ളിയിൽ ഫാ. വിൻസന്റ് പറമ്പത്തറ, ഇടയാഴംപള്ളിയിൽ ഫാ. എബ്രഹാം മുകാലിൽ, അച്ചിനകം പള്ളിയിൽ ഫാ. ആന്റണി മംഗലത്ത്, വെച്ചൂർപള്ളിയിൽ ഫാ. ജോഷി കളപറമ്പത്ത്, വല്ലകംപള്ളിയിൽ ഫാ. ടോണി കോട്ടയ്ക്കൽ, വടയാർ പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ ചന്നാപ്പള്ളി, പൊതി കലയത്തുംകുന്ന് പള്ളിയിൽ ഫാ. പോൾ വെള്ളറക്കൽ, മേവെള്ളൂർ പള്ളിയിൽ ഫാ. അലക്‌സ് മേക്കാംതുരുത്തി എന്നീ വൈദികർ ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചു. തലയോലപ്പറമ്പ് പള്ളിയിൽ തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെയ്ന്റ് ജോർജ് പള്ളിയിൽ പെസഹ വ്യാഴം ആചരിച്ചു. കാൽകഴുകൽ ശുശ്രുഷയ്ക്ക് വികാരി ഫാ. സേവ്യർ ആവള്ളിൽ കാർമികത്വം വഹിച്ചു. സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ സഹകാർമികനായിരുന്നു. ഫാ. ലിന്റോ കോണിക്കര പെസഹ ദിന സന്ദേശം നൽകി. അപ്പം മുറിക്കൽ ശുശ്രുഷയും ഉണ്ടായിരുന്നു. ദുഃഖവെള്ളിയാഴ്ച വൈകീട്ട് നാലിന് വിവിധ മേഖലകളിൽനിന്ന് കുരിശിന്റെ വഴി പള്ളിയിൽ എത്തും. തുടർന്ന് പള്ളിയിൽ കുരിശിന്റെ വഴി. അഞ്ചിന് പീഡാനുഭവ സന്ദേശം ഫാ. ജോൺ ചോള്ളാനി. തുടർന്ന് നഗരി കാണിക്കൽ, പാന വായന, രാത്രി എട്ടിന് കബറടക്കശുശ്രുഷ. ശനിയാഴ്ച രാത്രി 10-ന് പാരിഷ്ഹാളിൽ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ ഏഴിനും ഒമ്പതിനും കുർബാന. വൈകീട്ട് ആറിന് തലപ്പാറ പള്ളിയിൽ കർബാന. വൈക്കത്ത് പരിഹാരപ്രദക്ഷിണം ഇന്ന് വൈക്കം : ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി വൈക്കത്ത് 11 ഇടവക ദേവാലയങ്ങൾ പങ്കെടുക്കുന്ന പരിഹാരപ്രദക്ഷിണം വൈകീട്ട് നടക്കും. വൈകീട്ട് നാലിന് വിവിധ ദേവാലയങ്ങളിൽ നിന്നും പരിഹാര പ്രദക്ഷിണങ്ങൾ പുറപ്പെടും. അഞ്ചിന് കച്ചേരിക്കവലയിൽ ഒത്തുകൂടി പ്രദക്ഷിണം വെൽഫയർ സെന്ററിലേക്ക് പുറപ്പെടും. മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയേ ധ്യാനിച്ചുകൊണ്ട് നീങ്ങുന്ന പരിഹാര പ്രദക്ഷിണത്തിൽ യേശുദേവനെ കുരിശിലേറ്റിയ ദൃശ്യങ്ങൾ അവതരിപ്പിക്കും. 5.30-ന് വെൽഫയർ സെന്ററിൽ നടക്കുന്ന ദുഃഖവെള്ളി ആചരണത്തിൽ കലൂർ റിനുവൽ സെന്റർ ഡയറക്ടർ ഫാ. ജോഷി പുതുശ്ശേരി പീഡാനുഭവ സന്ദേശം നൽകും. ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ. ആന്റണി പരവര എന്നിവർ മുഖ്യകാർമികരാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിശ്വാസദീപ്തിയിൽ പെസഹ തിരുകർമങ്ങൾ — Mathrubhumi | Boolokam | Boolokam