ഓച്ചിറ :ഈശ്വരവിശ്വാസമില്ലാത്ത മന്ത്രിമാരും രാഷ്ട്രീയക്കാരും ക്ഷേത്രങ്ങളിലെത്തി സ്വയം അപഹാസ്യരാകരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറയിൽ സംഘടിപ്പിച്ച വിശ്വാസസംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദീപാരാധനയും മറ്റും നടക്കുമ്പോൾ നിർവികാരമായി ഇവർ നിൽകുന്നത് ഭക്തർക്ക് അരോചകമാണ്. അത്തരക്കാർ ഒഴിഞ്ഞുനിൽക്കണം. മറ്റു മതങ്ങളുടെ ചടങ്ങുകളിൽ ഇങ്ങനെയല്ല ഇവർ പെരുമാറുന്നത്. To advertise here, അയ്യപ്പന്റെ ജന്മനാളായ മീനമാസത്തിലെ ഉത്രം നാൾ (ഏപ്രിൽ ഒന്ന്) ഇനിമുതൾ അയ്യപ്പന്റെ ജന്മദിനമായി ആഘോഷിക്കും. കേരളത്തിലുടനിളം ചിരാത് തെളിക്കും. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നിലവിൽ വരും. സ്ത്രീകൾക്ക് ശക്തി പകരുന്നതായിരിക്കും ഏകീകൃത സിവിൽ കോഡെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ജിതിൻദേവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, വക്താവ് യുവരാജ് ഗോകുൽ, മാലുമേൽ സുരേഷ്, വെറ്റമുക്ക് സോമൻ, കെ.ആർ. രാജേഷ്, ശാലിനി രാജീവ്, വിജു, മുരളി, മധു കന്നത്ത്, ശ്രീജീവ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിശ്വാസസംരക്ഷണദീപം തെളിച്ചു. Published: 14 Mar 2026, 03:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിശ്വാസമില്ലാത്ത മന്ത്രിമാർ ക്ഷേത്രങ്ങളിലെത്തി അപഹാസ്യരാകരുത്-സുരേഷ് ഗോപി
M
MathrubhumiSource Link
about 2 months ago