ഷാർജ : വിശുദ്ധവാരത്തിലെ പെസഹാ വ്യാഴം യു.എ.ഇ.യിലും വിശ്വാസികൾ ആചരിച്ചു. കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു ശിഷ്യർക്കൊപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനുമുൻപായി ശിഷ്യരുടെ കാൽകഴുകിയതിന്റെയും ഓർമ്മപുതുക്കലായാണ് പെസഹാ വ്യാഴം ആചരിച്ചത്. To advertise here, യു.എ.ഇ.യിലെ ദേവാലയങ്ങളിൽ ഈ ദിവസത്തിന്റെ ഓർമ്മയിൽ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും നടന്നു. വിശ്വാസികളുടെ വീടുകളിൽ പെസഹാ അപ്പം മുറിക്കൽ ചടങ്ങുമുണ്ടായി. യു.എ.ഇ.യിൽ ബുധനാഴ്ച രാത്രിയോടെത്തന്നെ ഭൂരിഭാഗം ദേവാലയങ്ങളിലും പെസഹാ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പെസഹാ വ്യാഴം ആചരിച്ചു. വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾ തങ്ങളുടെ വീടുകളിൽനിന്ന് പെസഹാ അപ്പം നേർച്ചയായി ഉണ്ടാക്കി കൊണ്ടുവരുകയും ചെയ്തു. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി അഡ്വ. ഡോ. ഷാജി ജോർജ് കോർ എപ്പിസ്കോപ്പ, സഹവികാരി ഫാ. റോബിൻസ് ഡാനിയേൽ, ഫാ. ബിബിൻ ബിജോയ് എന്നിവർ സഹകാർമികരായി. ഷാർജ സെയ്ന്റ് മേരീസ് പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് മർക്കോസ് മോർ ക്രിസ്റ്റഫോറസ് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിനു വർഗീസ് അമ്പാട്ട്, ഫാ. ജിൻസ് ജോസ് അറയ്ക്കൽ (പുന്നേക്കാട്), ഫാ. അനീഷ് വർഗീസ് മാണിക്കുളം എന്നിവർ സഹകാർമികരായി. Published: 03 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
