മാതൃഭൂമിയുടെ 103-ാം വാർഷികം ആഘോഷിച്ചു To advertise here, ആലപ്പുഴ : സാങ്കേതികവിദ്യകൾ പലതു വന്നിട്ടും 103 വർഷമായി ഒരു പത്രം ഇതേപോലെ നിലനിൽക്കുന്നത് വിശ്വാസ്യത കൊണ്ടു മാത്രമാണെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുഹൈൽ കോയ. ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ‘മാതൃഭൂമി’യുടെ 103-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യത്തെ അതിന്റെ ഏറ്റവും വ്യക്തമായി ഭാഷയിൽ അവതരിപ്പിക്കാൻ മാതൃഭൂമിക്കു കഴിയുന്നുണ്ട്. മാതൃഭൂമി അക്കാര്യത്തിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. കാലമെത്ര കഴിഞ്ഞാലും പത്രവാർത്തകൾക്കുള്ള വിശ്വാസ്യത വലുതാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി മീഡിയ സൊല്യൂഷൻസ്- പ്രിന്റ് വൈസ് പ്രസിഡന്റ് ടി.സുദീപ് കുമാർ അധ്യക്ഷനായി. റീജണൽ മാനേജർ മനീഷ് കുമാർ സമ്മാനവിതരണം നിർവഹിച്ചു. ചടങ്ങിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് സ്മാരക ക്യാഷ് അവാർഡ് ശ്രീലക്ഷ്മി പ്രദീപിനു നൽകി. ന്യൂസ് എഡിറ്റർ വി.വി. തമ്പാൻ, സ്പെഷ്യൽ കറസ്പോണ്ടന്റ് ജോസഫ് മാത്യു, വർക്സ് കമ്മിറ്റി ചെയർമാൻ ആർ. വേണുക്കുട്ടൻ എന്നിവർ സംസാരിച്ചു. തുടർന്ന് മാതൃഭൂമി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഗാനമേളയും നടന്നു. Published: 19 Mar 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിശ്വാസ്യത മാതൃഭൂമിയുടെ ശക്തി- സുഹൈൽ കോയ
M
MathrubhumiSource Link
about 2 months ago